Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്​മാർട്ട്​ഫോൺ...

സ്​മാർട്ട്​ഫോൺ ചലഞ്ചുമായി കരിമണ്ണൂർ സ്​കൂൾ

text_fields
bookmark_border
കരിമണ്ണൂർ: സൻെറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട്ഫോൺ ചലഞ്ചിന് തുടക്കമായി. സ്കൂളിലെ 13 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകി സ്കൂൾ മാനേജർ ഫാ. ഡോ. സ്​റ്റാൻലി പുൽപ്രയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകർ, 2006 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികൾ, എസ്.ബി.ഐ കരിമണ്ണൂർ, കെ.പി.എസ്.ടി.എ എന്നിവയുടെ സഹകരണത്തോടെയാണ് ഫോൺ ലഭ്യമാക്കിയത്. സ്കൂളിലെ എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി തുടങ്ങിയ സംഘടനകളുടെ പങ്കാളിത്തവുമുണ്ട്​. പ്രധാനധ്യാപകൻ സജി മാത്യു അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ ലിയോ കുന്നപ്പള്ളി, പ്രിൻസിപ്പൽ ബിസോയി ജോർജ്, കരിമണ്ണൂർ എസ്.ഐ ടി.എ. ഷംസുദ്ദീൻ, എസ്​.ബി.ഐ മാനേജർ അഖിലാസ് കെ.ആൻറണി, ഷി​േൻറാ ജോർജ്, ഗർവാസിസ് കെ. സഖറിയാസ്, സിജോ അഗസ്​റ്റിൻ തുടങ്ങിയവർ സംസാരിച്ചു. ജിയോ ചെറിയാൻ സ്വാഗതവും ബിജു ജോസഫ് നന്ദിയും പറഞ്ഞു. ചിത്രം TDL smartphone challenge: കരിമണ്ണൂർ സൻെറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട്ഫോൺ ചലഞ്ച് സ്കൂൾ മാനേജർ ഫാ. ഡോ. സ്​റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്യുന്നു ------ രക്തദാതാക്കളെ ആദരിച്ചു തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച രക്തദാന ദിനാചരണത്തി​ൻെറ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് നിര്‍വഹിച്ചു. രക്തദാതാക്കളെ ആദരിച്ചും രക്തദാനത്തി​ൻെറ മഹത്വത്തെക്കുറിച്ച്് ബോധവത്​കരണം നടത്തിയുമാണ് ജില്ലതല പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. ജില്ല ആശുപത്രി സൂപ്രണ്ട് എസ്​.എൻ. രവികുമാര്‍ അധ്യക്ഷതവഹിച്ചു. രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ, സ്നേഹസംഗമം ചാരിറ്റബിള്‍ സൊസൈറ്റി, സേവാഭാരതി, റെഡ് ഈസ് ബ്ലഡ് കേരള തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയ മണിയറാംകുടി സ്വദേശി എന്‍. അജാസ്​, ആദ്യ രക്തദാതാവായി എത്തിയ അന്‍സാര്‍ മുഹമ്മദ്​, സി.എന്‍. മുസ്താഫ്​ എന്നിവരെയും ആദരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ആർ.എം.ഒ എസ്​. അരുണ്‍, ജില്ല ടി.ബി ഓഫിസര്‍ ഡോ. സെന്‍സി, ബ്ലഡ് സൻെറര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിവ്യ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം TDL blood donor day: രക്തദാന ദിനാചരണം ജില്ലതല ഉദ്ഘാടനം ഇടുക്കി മെഡിക്കല്‍ കോളജില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് നിര്‍വഹിക്കുന്നു --------- വേതന കുടിശ്ശിക: സമയപരിധി നീട്ടി തൊടുപുഴ: തേയില തോട്ടം തൊഴിലാളികളുടെ വേതന കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിന്​ സമയപരിധി ജൂൺ 30വരെ നീട്ടി. തൊഴിലാളി/ട്രേഡ് യൂനിയന്‍ പ്രതിനിധി/തൊഴിലുടമ എന്നിവര്‍ക്ക് ക്ലെയിമുകള്‍/ഡോക്യുമൻെറ​സ്/അഫിഡവിറ്റ് എന്നിവ സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കാം. ജൂണ്‍ 30ന് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. കമ്മിറ്റിയുടെ അടുത്ത സിറ്റിങ്​ ജൂലൈ 13ന് കുമളി ഹോളിഡേ റിസോര്‍ട്ടില്‍ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story