Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2020 11:58 PM GMT Updated On
date_range 30 Nov 2020 11:58 PM GMTബാലികയുടെ മരണത്തിൽ ബന്ധുക്കളുടെ നുണപരിശോധന അടുത്തദിവസം
text_fieldsbookmark_border
മൂന്നാർ: ഗുണ്ടുമലയിലെ ബാലികയുടെ മരണത്തിൽ ബന്ധുക്കളുടെ നുണ പരിശോധന അടുത്തദിവസം നടക്കും. മൂന്നുപേരെയാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്. കോടതിയുടെ അനുമതി കഴിഞ്ഞദിവസം ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. സെപ്റ്റംബർ ഒമ്പതിനാണ് ഗുണ്ടുമല എട്ടുമുറി ലയത്തിൽ അൻപരിയെന്ന ബാലികയെ കഴുത്തിൽ കയർ കുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ആത്മഹത്യയെന്ന് പറഞ്ഞെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് കണ്ടെത്തി. മൂന്ന് സി.ഐമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവിൻെറ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ നടത്തിയ അന്വേഷണം വിഫലമായി. ഇതോടെയാണ് ബന്ധുക്കളെ നുണപരിശോധനക്ക് ഹാജരാക്കാൻ പൊലീസ് തിരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story