Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇനി അനൗൺസ്​മെൻറ്​...

ഇനി അനൗൺസ്​മെൻറ്​ ആരവം...

text_fields
bookmark_border
ഇനി അനൗൺസ്​മൻെറ്​ ആരവം... പഞ്ചായത്തിൽ ഒരു സ്ഥാനാർഥിക്ക്​ ഒരു വാഹനം തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്​ ഇനി ​ദിവസങ്ങൾ മാത്രം അ​വശേഷിക്കെ വരും ദിവസങ്ങളിൽ നഗര ഗ്രാമവീഥികളി മൈക്ക്​ അനൗൺസ്​മൻെറി​ൻെറ ആരവം ഉയരും. സാധാരണ തെരഞ്ഞെടുപ്പിന്​ രണ്ടാഴ്​ച മുമ്പ്​​ തന്നെ മൈക്ക്​ അനൗൺസ്​മൻെറ്​ ആരംഭിക്കുന്നതാണെങ്കിലും ഇത്തവണ മെല്ലെപ്പോക്കാണ്​ കാണുന്നത്​​. വോ​ട്ടെടുപ്പിന്​ ഇനി ഒരാഴ്​ച മാത്രം അവശേഷിക്കു​േമ്പാഴും വാഹനങ്ങളിലെ അനൗൺസ്​മൻെറ്​ പലയിടങ്ങളിലും ആരംഭിച്ചില്ല. ഇത്തവണ സ്​ഥാനാർഥികൾ സമൂഹ മാധ്യമങ്ങ​ളിലൂടെയാണ്​ വോട്ട്​ കുടുതലായി തേടുന്നത്​. പുതിയ ട്രൻഡി​ന്​ അനുസരിച്ചാണ്​ വോട്ട്​ തേടലടക്കം. കുടാതെ ചുമരെഴുത്തുകൾ, പോസ്​റ്റർ, ബാനർ തുടങ്ങിയ പ്രചാരണങ്ങൾക്കാണ്​ മുൻതൂക്കം നൽകുന്നത്​. തെരഞ്ഞെടുപ്പ്​ അടുത്തതോടെ മൈക്ക്​ സെറ്റുകാർ വളരെ ആഹ്ലാദത്തിലായിര​ുന്നു. എന്നാൽ, പ്രതീക്ഷിച്ചതുപോലെ ഇത്തവണ ആവശ്യക്കാർ എത്തിത്തുടങ്ങിയിട്ടില്ലെന്ന്​ ഇവർ പറയുന്നു. അതേസമയം സ്​ഥാനാർത്ഥികൾക്ക്​ കർശന നിബന്ധനകളു​ം പ്രചാരണത്തി​ൻെറ കാര്യത്തിൽ എത്തിയിട്ടുണ്ട്​. ഗ്രാമപഞ്ചായത്തിലെ ഒരു സ്​ഥാനാർഥിക്ക്​ ഒരു വാഹനം മാത്രമേ അനുവദിക്കൂ. ബ്ലോക്ക്​ പഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക്​ പരമാവധി മൂന്ന്​ വാഹനങ്ങൾ ഉപയോഗിക്കാം. ജില്ല പഞ്ചായത്തിലെ സ്ഥാനാർഥികൾക്ക്​ പരമാവധി നാല്​ വാഹനങ്ങൾ വരെയാകാം. മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥാനാർഥിക്ക്​ പരമാവധി രണ്ട്​ വാഹനങ്ങൾ എന്നിങ്ങനെയാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ നൽകുന്ന നിർദേശങ്ങൾ. ഈ വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്​ ബന്ധപ്പെട്ട പൊലീസ്​ അധികാരികളിൽനിന്ന്​ അനുമതി വാങ്ങണം. കൂടാതെ അനുവദനീയമായ ശബ്​ദത്തിലും സമയപരിധിക്കുള്ളിലുമാകണ​െമന്ന്​ ഉറപ്പാക്കണം. രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടക്ക്​ വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല. കൂടാതെ കോവിഡ്​ പ്രേ​ട്ടോക്കോൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്​. അതേസമയം മൈക്ക്​ സെറ്റുകളുടെ ബുക്കിങ്ങുകൾ ആയിവരുന്നതേ ഉള്ളൂവെന്നും വരും ദിവസങ്ങളിൽ നിരത്തുകളിലേക്കിറങ്ങാൻ കഴിയുമെന്നുമാണ്​ ലൈറ്റ്​ ആൻഡ്​ ​സൗണ്ട്​സ്​ അസോസിയേഷൻ അധികൃതർ പറയുന്നത്​. കൊളുക്കുമല​യിലേക്ക്​ ഇനി പോകാം... എട്ടുമാസത്തിന്​ ശേഷം വിലക്ക്​ നീക്കി ഇടുക്കി: തണുത്തുറഞ്ഞ പുലരി ആസ്വദിക്കാൻ കൊളുക്കുമലയിലേക്ക്​ സഞ്ചാരികൾ എത്തിത്തുടങ്ങി. എട്ടു മാസങ്ങൾക്കുശേഷം ഞായറാഴ്​ച മുതൽ കൊളുക്കുമലയിലേക്ക്​ സഞ്ചാരികൾക്ക്​ പ്രവേശനം അനുവദിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന്​ മാർച്ച് 30നാണു ജില്ല ഭരണകൂടം കൊളുക്കുമല ട്രക്കിങ് വിലക്കിയത്. അതിനു ശേഷം ഇവിടം ആളനക്കമില്ലാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ ഒന്നിന്​ ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങിയെങ്കിലും കൊളുക്കുമല ട്രക്കിങ് പിന്നെയും വൈകി. ഇവിടെ ട്രക്കിങ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ചിന്നക്കനാലിലെ ജീപ്പ് ഡ്രൈവർമാർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ദേവികുളം സബ്​കലക്​ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ്​ ട്രക്കിങ് പുനരാരംഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story