Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2020 11:58 PM GMT Updated On
date_range 30 Nov 2020 11:58 PM GMTപോരാട്ടം ഗുരുവും ശിഷ്യനും തമ്മിൽ
text_fieldsbookmark_border
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് കൂമ്പൻപാറയിൽ മത്സരിക്കുന്നത് ഗുരുവും ശിഷ്യനും തമ്മിൽ. എസ്.സി ജനറൽ സംവരണ വാർഡായ ഇവിടെ റിട്ട. പ്രിൻസിപ്പൽ കെ.കെ. രാജുവും ശിഷ്യൻ എം.എസ്. അജയ്്യും (24) തമ്മിലാണ് മത്സരം. വെള്ളത്തൂവൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു രാജു. ഇതേ സ്കൂളിൽ വിദ്യാർഥിയായിരുന്നു അജയ്. ക്ലാസിൽ മിടുക്കനായ അജയ് തെരഞ്ഞെടുപ്പിൽ എതിരാളിയായി മത്സരരംഗത്തെത്തിയത് യാദൃശ്ചികമെങ്കിലും മത്സരത്തിൻെറ സ്പിരിറ്റ് ചോർത്താതെയാണ് ഗുരുവും ശിഷ്യനും വാർഡിൽ സജീവമായിരിക്കുന്നത്. ഗുരുവും ശിഷ്യനുമായതിനാലാകാം പരസ്പരം മോശമായ ഒരു ആരോപണങ്ങൾക്കും ഇരുവരും തയാറല്ല. പ്രവർത്തകർ ആരോപണ-പ്രത്യാരോപണം ഉയർത്തിയാൽ വിലക്കുന്ന ഇരുവരും ആരോഗ്യപരമായ വിമർശനം മാത്രം നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാകുന്നത്. 32 വർഷത്തെ അധ്യാപക ജീവിതത്തിലെ അനുഭവ സമ്പത്തുമായിട്ടാണ് രാജുസാറിൻെറ പ്രചാരണം. എൽ.ഡി.എഫ് സ്ഥാനാർഥിയാണ്. യുവത്വത്തിൻെറ പ്രതീകമായി കാണുന്ന അജയ് യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു മണ്ഡലം ഭാരവാഹി, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എന്നീ നിലകളിൽ സജീവം. ഇരുവരും സമീപവാസികളെന്ന പ്രേത്യകതയും ഉണ്ട്. TDL KK RAJU കെ.കെ. രാജു എൽ.ഡി.എഫ് TDL MS AJAY എം.എസ്. അജയ് യു.ഡി.എഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story