Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 12:00 AM GMT Updated On
date_range 15 Sep 2020 12:00 AM GMTനാവിക സേന തലവൻ കൊച്ചിയിൽ
text_fieldsbookmark_border
കൊച്ചി: നാവിക സേന തലവൻ അഡ്മിറൽ കരംബീർ സിങ് ദക്ഷിണ നാവിക സേന ആസ്ഥാനത്ത് സന്ദർശനത്തിനെത്തി. നാവിക സേന എയർ സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി 9.30ന് എത്തിയ അദ്ദേഹത്തെ വൈസ് അഡ്മിറൽ എ.കെ. ചൗല സ്വീകരിച്ചു. 2019 ജൂലൈയിലായിരുന്നു ഇതിനു മുമ്പ് സന്ദർശനം നടത്തിയത്. അതിനുശേഷമുള്ള നേവി പ്രവർത്തനം, പരിശീലനം, അടിസ്ഥാനസൗകര്യം, മറ്റ് പ്രവർത്തനം എന്നിവ അവലോകനം ചെയ്യും. ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, നാവികർ എന്നിവർക്ക് ദക്ഷിണ നാവിക ആസ്ഥാനത്ത് പരിശീലനം നൽകുന്നുണ്ട്. കൂടാതെ ദക്ഷിണ നാവിക സേന നേതൃത്വത്തിൽ നടക്കുന്ന മറ്റ് സേവന പ്രവർത്തനങ്ങളും പരിശോധിക്കും. നിർമാണത്തിലിരിക്കുന്ന തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എ.സി ഒന്നിൻെറ പുരോഗതി അവലോകനം ചെയ്യുന്നതിന് അദ്ദേഹം കൊച്ചി ഷിപ് യാർഡ് ലിമിറ്റഡ് സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story