Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപട്ടയം: പണപ്പിരിവ്...

പട്ടയം: പണപ്പിരിവ് വിവാദമാകുന്നു

text_fields
bookmark_border
കട്ടപ്പന: 10 ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിനായി സർവേയുടെ പേരിൽ സമരസമിതി പണപ്പിരിവ് നടത്തിയ സംഭവം വിവാദമാകുന്നു. അയ്യപ്പൻകോവിൽ, കാഞ്ചിയാർ മേഖലയിലെ പത്തുചെയിൻ പ്രദേശത്ത്​ പട്ടയം നൽകുന്നതിന്​ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സമരസമിതി നേതാക്കളായ കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡൻറുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തിരുന്നു. ഇതാണ് വിവാദത്തിന് വഴി മരുന്നിട്ടത്. പട്ടയം ലഭ്യമാക്കാന്‍ പണംവാങ്ങിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അയ്യപ്പന്‍കോവില്‍,​ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡൻറുമാര്‍ രാജി​െവക്കണമെന്നും ഉത്തരവാദിയായ റവന്യൂ, സർവേ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കേസെടുക്കണമെന്നും ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. എന്നാൽ, സമരസമിതിയുടെ നേതൃത്വത്തിൽ കർഷകരിൽനിന്ന്​ പണം വാങ്ങിയിട്ടി​െല്ലന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.ആർ. ശശി പറഞ്ഞു. സമരസമിതിയിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി, കേരള കോൺഗ്രസ് തുടങ്ങി നിരവധി പാർട്ടിയുടെ നേതാക്കൾ അംഗങ്ങളാണ്. ഇപ്പോൾ വിവാദം ഉയർത്തുന്നതിന് പിന്നിൽ രാഷ്​ട്രീയ ലക്ഷ്യങ്ങളാണ്. കാര്യങ്ങൾ കർഷകർക്ക് അറിയാം. കാഞ്ചിയാർ അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ഏഴ്​ ചെയിൻ മേഖലയിലെ 1812 ആളുകൾക്ക് ഇതിനോടകം പട്ടയം നൽകിയാതായും ഇത് സമരസമിതിയുടെ വിജയമാണന്നും വി.ആർ. ശശി പറഞ്ഞു. ഉദ്​ഘാടനം ഇന്ന്​ നെടുങ്കണ്ടം: ബ്ലോക്ക് ലേബർ ഡെവലപ്മൻെറ്​ കോഓപറേറ്റിവ് സൊസൈറ്റി ഓഫിസ്​ തിങ്കളാഴ്ച നെടുങ്കണ്ടം കായിക സ്​റ്റേഡിയം കോംപ്ലക്സിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കൊച്ചുേത്രസ്യ പൗലോസ്​ ഉദ്ഘാടനം ചെയ്യും. ശ്രീമന്ദിരം ശശികുമാർ അധ്യക്ഷതവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്​. ജ്​ഞാനസുന്ദരം അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. നിക്ഷേപ സമാഹരണ ഉദ്ഘാടനം ഉടുമ്പൻചോല അസി. രജിസ്​ട്രാർ യു. അബ്്ദുൽ റഷീദ് നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story