Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസിന്തറ്റിക്​ ട്രാക്​: ...

സിന്തറ്റിക്​ ട്രാക്​: ജില്ല പഞ്ചായത്ത്​ മലക്കം മറിഞ്ഞു; ഭൂമി നൽകുമെന്ന്​ കലക്​ടർ

text_fields
bookmark_border
ജില്ല പഞ്ചായത്ത്​ അനുമതി ലഭിക്കാതെ വന്നതോടെ പദ്ധതി വിവാദമായിരുന്നു തൊടുപുഴ: ഇടുക്കിയിൽ ജില്ല പഞ്ചായത്തി​ൻെറ മൈതാനിയിൽ കേന്ദ്രസർക്കാറി​ൻെറ 'ഖേലോ ഇന്ത്യ' പദ്ധതിയിൽ സിന്തറ്റിക് ട്രാക് നിർമിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് തിങ്കളാഴ്​ച നടക്കുന്ന ജില്ല പഞ്ചായത്ത്​ യോഗത്തിൽ തീരുമാനം. അതിനിടെ, ഭൂമി ജില്ല പഞ്ചായത്തി​േൻറതല്ലെന്നും റവന്യൂ തരിശാണെന്നും വ്യക്തമാക്കിയും ഭൂമി കൈമാറാൻ അധികാരമില്ലെന്ന്​ വ്യക്തമാക്കിയും ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ കൊച്ചുത്രേസ്യ പൗലോസ് രംഗത്തെത്തി. നാലുമാസം മുമ്പ്​ ഭൂമി ആവശ്യം ഉന്നയിച്ച്​ ജില്ല പഞ്ചായത്തിനെ സമീപിച്ചിട്ടും നടപടിയില്ലെന്ന്​ വ്യക്തമാക്കി സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ ആരോപണം ഉന്നയിച്ചതിന്​ പിന്നാലെയാണ്​ ജില്ല പഞ്ചായത്ത്​ വിശദീകരണം. ഭൂമി ജില്ല പഞ്ചായത്ത്​ കൈവശമാണെന്നും രേഖകളിൽ റവന്യൂ തരിശാണെന്നും പരിശോധനയിൽ വ്യക്തമായതിന്​ പിന്നാലെയാണ്​ ജില്ല പഞ്ചായത്തി​ൻെറ മലക്കംമറിച്ചിൽ. എന്നാൽ, ജില്ല പഞ്ചായത്ത്​ ഭൂമി കൈമാറാൻ തയാറ​ല്ലെന്ന്​ അറിയിച്ചാൽ റവന്യൂ ഭൂമിയെന്ന നിലയിൽ സിന്തറ്റിക്​ ട്രാക്കിന്​ സൗകര്യമൊരുക്കുമെന്ന്​ കലക്​ടർ എച്ച്​. ദിനേശ്​ അറിയിച്ചു. ജില്ല പഞ്ചായത്ത് മൈതാനത്ത് സിന്തറ്റിക് ട്രാക് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ നൽകിയ അപേക്ഷയിലും അനുബന്ധ രേഖകളിലും അവ്യക്തത ഉള്ളതിനാലാണ്​ തിങ്കളാഴ്ച കൂടിയ ജില്ല പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കാതിരുന്നതെന്നായിരുന്നു പ്രസിഡൻറി​ൻെറ നിലപാട്​. പിന്നീടാണ്​ ഭൂമി തങ്ങളുടേതല്ലെന്ന നിലപാട്​ സ്വീകരിച്ചത്​. സിന്തറ്റിക് ട്രാക് നിർമിക്കുന്നതിന് 7.5 ഏക്കർ വിസ്തൃതിയുള്ള സ്​റ്റേഡിയമാണ് വേണ്ടത്. ഇടുക്കിയിൽ ജില്ല പഞ്ചായത്ത് മൈതാനത്തി​ൻെറ അഞ്ച്​ ഏക്കർ സ്ഥലത്തിന്​ പുറമേ ചുറ്റുവട്ടത്തുള്ള 2.5 ഏക്കർ റവന്യൂ പുറമ്പോക്കും ഈ ആവശ്യത്തിന് പ്രയോജനപ്പെടുത്താമെന്ന് ആയിരുന്നു ധാരണ. എന്നാൽ, അപേക്ഷ നൽകി നാലുമാസം കഴിഞ്ഞിട്ടും ജില്ല പഞ്ചായത്ത്​ അനുമതി ലഭിക്കാതെ വന്നതോടെ പദ്ധതി വിവാദമാകുകയായിരുന്നു. ഭൂമി ലഭിച്ചില്ലെങ്കിൽ സിന്തറ്റിക്​ ട്രാക്​ നഷ്​ടമാകുന്ന സ്ഥിതി ചൂണ്ടിക്കാട്ടി സ്​പോർട്​സ്​ കൗൺസിൽ ​ജില്ല പ്രസിഡൻറ്​ റോമിയോ സെബാസ്​റ്റ്യൻ രംഗത്തെത്തിയതോടെയാണ്​ ജില്ല പഞ്ചായത്ത്​ പ്രതിക്കൂട്ടിലായത്​. സ്​പോർട്​സ്​ കൗൺസിൽ ആവശ്യപ്പെട്ട ഭൂമിയുടെ രേഖകൾ കൈവശമില്ല -ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ തൊടുപുഴ: ജില്ല പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഇടുക്കി സ്​റ്റേഡിയത്തിൽ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലി​ൻെറ നേതൃത്വത്തില്‍ 100 മീറ്റര്‍ സിന്തറ്റിക് ട്രാക് സ്​​റ്റേഡിയം നിര്‍മിക്കുന്ന സ്ഥലത്തി​ൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ജില്ല പഞ്ചായത്തി​ൻെറ പക്കലില്ലെന്ന് പ്രസിഡൻറ്​ കൊച്ചുത്രേസ്യ പൗലോസ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സ്​റ്റേഡിയം ഇടുക്കി വികസന അതോറിറ്റി നിര്‍മിച്ചതാണ്. തുടര്‍ന്ന് കൈവശം​െവച്ചത് ജില്ല പഞ്ചായത്താണ്. ഇടുക്കി വികസന അതോറിറ്റിക്ക്​ 1998 ലാണ് ഭൂമി കൈമാറി ലഭിച്ചത്. നിലവില്‍ സ്​റ്റേഡിയം സ്ഥിതിചെയ്യുന്നത് ഇടുക്കി ഡാം നിര്‍മിക്കുന്നതിന് മുമ്പ് പെരിയാര്‍ ഒഴുകിയിരുന്ന സ്ഥലത്താണ്. ഐ.ഡി.എക്ക്​ കൈമാറിക്കിട്ടിയ സ്ഥലം പൂര്‍ണമായും വാഴത്തോപ്പ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. സ്​റ്റേഡിയത്തി​ൻെറ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ്​ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. സിന്തറ്റിക് ട്രാക്കും ഫുട്‌ബാള്‍ കോര്‍ട്ടും നിര്‍മിച്ച് നവീകരിക്കാന്‍ തയാറാണെന്നും അതി​ൻെറ നടപടിക്കായി സ്​റ്റേഡിയം ഉടമ എന്ന നിലയില്‍ കായിക യുവജന വകുപ്പുമായി എം.ഒ.യു ഒപ്പുവെക്കണമെന്നും ഈ ആവശ്യത്തിനായി സ്ഥലത്തി​ൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ നല്‍കണമെന്നും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറി​ൻെറ കത്തില്‍ പറയുന്ന എം.ഒ.യു മാതൃക ജില്ല പഞ്ചാത്തിൽ ലഭിച്ചിട്ടില്ല. സ്​റ്റേഡിയത്തിന്​ ആവശ്യമായ 25 ഏക്കറി​ൻെറ പകുതിപോലും അവിടെ ലഭ്യമല്ല എന്നതും സമീപവാസികളെ കുടിയിറക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളും പരിഗണിക്കേണ്ടതുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിസ്ഥിതി സംബന്ധിച്ച നിർദേശങ്ങള്‍ കര്‍ക്കശമാക്കുന്നതിന് മുമ്പാണ് പുഴ ഒഴുകിയ സ്ഥലത്ത് ഐ.ഡി.എ സ്​റ്റേഡിയം നിര്‍മിച്ചത്. നിലവില്‍ ഈ സ്ഥലം കണ്‍സ്ട്രക്​ഷന്‍ ഫ്രീ സോണില്‍ ഉള്‍പ്പെടുന്നതിനാല്‍ അവിടെ സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളും പോലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമോയെന്ന്​ പരിശോധിക്കേണ്ടതുണ്ട്​. ജില്ല പഞ്ചായത്തിന് കൈവശാവകാശം മാത്രമുള്ള ഐ.ഡി.എ സ്​റ്റേഡിയത്തി​ൻെറ രേഖകൾ ജില്ല പഞ്ചായത്തി​ൻെറ പക്കലില്ലെന്ന വിവരം അടുത്ത കമ്മിറ്റിയില്‍ അറിയിക്കുമെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story