Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാറില്‍ ഹോര്‍ട്ടി...

മൂന്നാറില്‍ ഹോര്‍ട്ടി കോർപ്പിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്​.ഐ

text_fields
bookmark_border
മൂന്നാർ: ഹോര്‍ട്ടി കോർപ്പിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ പണം നല്‍കുന്നതിനായി കര്‍ഷകര്‍ നല്‍കിയ കാബേജ്​ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോര്‍ട്ടികോര്‍പ്പിന് വില്‍പന നടത്തിയിരുന്നു. എന്നാൽ, ഇതി​ൻെറ പണം നൽകാൻ അധികൃതർ തയാറാകാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. കാബേജ്​ ഹോര്‍ട്ടി കോർപ്​ വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഹോര്‍ട്ടി കോര്‍പ് കര്‍ഷകരില്‍നിന്ന്​ സംഭരിച്ച പച്ചക്കറിയുടെ വിലയായി 60 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ട്. ബ്ലോക്ക് പ്രസിഡൻറ്​ പ്രവീണ്‍, സമ്പത്ത്, മനോജ്, ജയഹരി എന്നിവരുടെ നേതൃത്വത്തിലാണ്​ ഹോര്‍ട്ടി കോർപ്​ ഓഫിസിന് മുന്നില്‍ സമരം നടത്തിയത്. എം.ജി കോളനി പാലത്തിന്​ ഏഴ്​ ലക്ഷം അനുവദിച്ചു മൂന്നാർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മൂന്നാര്‍ എം.ജി കോളനി നിവാസികള്‍ക്കായി പുതിയ പാലം ഒരുങ്ങുന്നു. ദേവികുളം ബ്ലോക്ക് പഞ്ചായത്തി​ൻെറ ഏഴ്​ ലക്ഷം രൂപ മുടക്കിയാണ് തോടിന് കുറുകെ പാലം നിര്‍മിക്കുന്നത്. മൂന്നാര്‍ പഞ്ചായത്തിലെ ഒമ്പത്​, 10 വാര്‍ഡുകളിലൂടെ ഒഴുകുന്ന തോട് മഴക്കാലത്ത്​ കരകവിയുന്നത് പതിവാണ്​. ഈ സമയം ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗമില്ലായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സണി​ൻെറ ഇടപെടലില്‍ പാലം നിര്‍മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്​ അനുവദിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story