Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആവശ്യത്തിന്...

ആവശ്യത്തിന് ജീവനക്കാരില്ല; മറയൂർ സാമൂഹിക ആരോഗ്യകേന്ദ്രം അടഞ്ഞുതന്നെ

text_fields
bookmark_border
മറയൂര്‍: മറയൂര്‍ സാമൂഹിക ആ​രോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആദിവാസികളടക്കമുള്ളവരെ വലക്കുന്നു. കഴിഞ്ഞദിവസം കരടിയുടെ കടിയേറ്റും കത്തികൊണ്ട് മുറിഞ്ഞും രണ്ട് ആദിവാസികള്‍ പുതുക്കുടിയില്‍നിന്ന്​ ഇരുട്ടളക്കുടിയില്‍നിന്നും ചികിത്സക്കായി എത്തിയെങ്കിലും സി.എച്ച്​.സി അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന്​ മറയൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്​ധ ചികിത്സക്കായി അടിമാലിയിലെത്തിച്ചു. സാധാരണനിലയിലും ഉച്ചക്കുശേഷവും സി.എച്ച്​.സി പ്രവര്‍ത്തിക്കാറില്ലെന്ന്​ ആരോപണമുണ്ട്​. 26 ഗ്രാമങ്ങളും ആദിവാസി കുടികളുമടക്കമുള്ളവര്‍ ചികിത്സക്കായി ആശ്രയിക്കുന്നത്​ ഇവിടെയാണ്​. കിലോമീറ്ററുകളോളം നടന്നെത്തി ചികിത്സ ലഭിക്കാതെ തിരികെപ്പോകുന്നവരുമുണ്ട്. മറ്റു ആശുപത്രികളെ ആശ്രയിക്കാൻ 70 കിലോമീറ്റര്‍ അകലെയുള്ള അടിമാലിയിലും ഉദുമല്‍പേട്ടയിലും എത്തിപ്പെടണം. അടിയന്തര ഘട്ടത്തിൽ കൃത്യസമയത്ത് ആ​ശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരണപ്പെട്ട സംഭവവുമുണ്ട്​. അതേസമയം, ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്വാറൻറീനില്‍ കഴിയുകയും മറ്റൊരാള്‍ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന്​ അവധിയിലുമായതിനാലാണ്​ അടച്ചിടേണ്ടി വന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story