Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴ​യിലെ...

തൊടുപുഴ​യിലെ ലഹരിവേട്ട; ഇടുക്കി അസി. എക്​സൈസ്​ കമീഷണർ അന്വേഷിക്കും

text_fields
bookmark_border
തൊടുപുഴ: തൊടുപുഴ വെങ്ങല്ലൂരിൽ വാഹനപരിശോധനക്കിടെ 50കിലോ കഞ്ചാവും 400ഗ്രാം ഹഷീഷ് ഓയിലും പിടികൂടിയ സംഭവത്തിൽ അന്വേഷണം ഇടുക്കി അസി. എക്​സൈസ്​ കമീഷ​ണർ ടോമി ജേക്കബിന്​. ജില്ലയിൽ അടുത്തകാലത്ത്​ പിടികൂടിയ ഏറ്റവും വലിയ കഞ്ചാവ്​ വേട്ടയായിരുന്നു ഇത്​. തൊടുപുഴ കേന്ദ്രീകരിച്ച്​ വലിയ കഞ്ചാവ്​ വിൽപന നടക്കുന്നതായാണ്​ എക്​സൈസി​ൻെറ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്​. ഈ സാഹചര്യത്തിലാണ്​ അന്വേഷണം ഇടുക്കി അസി. എക്​സൈസ്​ കമീഷണറെ ഏൽപിച്ചതെന്ന്​ ഡെപ്യൂട്ടി കമീഷണർ ജി. പ്രദീപ്​ പറഞ്ഞു. കഞ്ചാവ്​ കൈമാറിയ ഉറവിടം സംബന്ധിച്ചും ആരെല്ലാമാണ്​ ഇതിലെ കണ്ണികളെന്നുമാണ്​ പ്രധാനമായും അന്വേഷണം നടക്കുന്നതെന്ന്​ അന്വേഷണ ഉദ്യോഗസ്ഥൻ ടോമി ജേക്കബ്​ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാനായി പ്രതി ഹാരിസി​ൻെറ ഫോൺ വിവരങ്ങൾ ശേഖരിക്കും. കൂടാതെ പിടികൂടിയ പ്രതിയെ കസ്​റ്റഡിയിൽ വാങ്ങാനുള്ള നടപടിയും ആരംഭിച്ചു. ​ആഭ്യന്തര വിപണിയിൽ 60 ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവും ഹഷീഷ്​ ഓയിലുമാണ്​ കഴിഞ്ഞദിവസം പിടികൂടിയത്​. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ കേന്ദ്രീകരിച്ച്​ യുവാക്കളടങ്ങുന്ന വൻ സംഘം കഞ്ചാവ്​ കടത്തിന്​ ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്നാണ്​ എക്​സൈസിന്​ ലഭിച്ച വിവരം. കഞ്ചാവ്​ കൈമാറുന്ന ചില്ലറ വിൽപനക്കാരുടെ വിവരവും പ്രതി എക്സൈസിനോട് പറഞ്ഞതായാണ് സൂചന. ഇടവെട്ടി പഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം തൊാടുപുഴ: ശുചിത്വ പദവി നേടിയ ഇടവെട്ടി പഞ്ചായത്തി​ൻെറ പ്രഖ്യാപനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സിബി ജോസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ്​ ഷീജ നൗഷാദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി അബ്​ദുസ്സമദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ മാത്യു ജോൺ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം നൽകി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സിനോജ് ജോസ് മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story