Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാണാതായ...

കാണാതായ നാലുപേര്‍ക്കായി നാട്ടുകാരുടെ തിരച്ചില്‍

text_fields
bookmark_border
മൂന്നാർ: പെട്ടിമുടിയില്‍ ദുരന്തത്തില്‍പ്പെട്ട്​ കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഊണും ഉറക്കവുമില്ലാതെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ്​ അന്വേഷണം തുടരുന്നത്​. ലയങ്ങള്‍നിന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്​ പ്രധാന തിരച്ചില്‍. ചെന്നൈ ഭാരതിദാസന്‍ യൂനിവേഴ്‌സിറ്റിയല്‍നിന്ന്​ എത്തിയ സംഘം ഗ്രൗണ്ട് പെനിട്രേറ്റിങ്​ റഡാര്‍ വഴി സ്ഥാനനിര്‍ണയം നടത്തിയ സ്ഥലങ്ങളിലാണ് പ്രധാനമായും തിരച്ചില്‍ കേന്ദ്രീകരിച്ചത്. ഇതിനായി ദുരന്തസ്ഥലത്ത് ഹിറ്റാച്ചിയും എക്​സ്​കവേറ്ററുമടക്കം സംവിധാനം എത്തിച്ചിരുന്നു. ഇതു കൂടാതെ ആഴത്തില്‍ മണ്ണെടുത്ത്​ മാറ്റിയുള്ള പരിശോധനയും നടത്തുന്നു. ദുരന്തഭൂമിയില്‍ എന്‍.ഡി.ആര്‍.എഫ് സംഘത്തി​ൻെറ നേതൃത്വത്തില്‍ നടത്തിയ ഔദ്യോഗിക തിരച്ചില്‍ അവസാനിപ്പിച്ച സാഹചര്യത്തിലാണ്​ ബന്ധുക്കളുടെ വികാരം കണക്കിലെടുത്ത് പ്രദേശവാസികളുടെ പിന്തുണയോടെ എസ്. രാജേന്ദ്ര​ൻ എം.എൽ.എയുടെ ഇടപെടലിൽ​ പരിശോധന നടത്തുന്നത്​. ഈ തിരച്ചില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ 70 പേരില്‍ 66 പേരുടെ മൃതദേഹമാണ്​ കിട്ടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story