Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരിയ ഇരട്ടക്കൊല: ...

പെരിയ ഇരട്ടക്കൊല: അന്വേഷണത്തിലെ വീഴ്​ചയും സിംഗിൾ ബെഞ്ച് ഉത്തരവിലെ അപാകതയും പരമാർശിച്ച്​ ഡിവിഷൻ ബെഞ്ച്​

text_fields
bookmark_border
​െകാച്ചി: ​ക്രൈംബ്രാഞ്ച്​ അന്വേഷണസംഘത്തി​നും സിംഗിൾ ബെഞ്ച്​ വിധിക്കുമെതിരായ പരാമർശങ്ങളടങ്ങുന്നതാണ്​ പെരിയ ഇരട്ടക്കൊലക്കേസിലെ സി.ബി​.ഐ അന്വേഷണം ശരിവെച്ചുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച്​ ഉത്തരവ്​. കേസ് ഡയറിപോലും പരിശോധിക്കാതെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ട് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായതെന്നും ഹരജിക്കാർ ആവശ്യപ്പെടുകപോലും ചെയ്യാതെയാണ്​ കുറ്റപത്രം റദ്ദാക്കിയതെന്നുമുള്ള സർക്കാർ വാദത്തിനൊപ്പമാണ്​ ഡിവിഷൻ ബെഞ്ച്​ നിന്നത്​. എന്നാൽ, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആത്മാർഥമായി ശ്രമിക്കുന്ന ഘട്ടത്തിൽ സിംഗിൾ ബെഞ്ച് നടത്തിയ ഇടപെടൽ പൊലീസിൻെറ വിശ്വാസ്യതയും ആത്മവീര്യവും തകർക്കുന്നതാ​െണന്നതടക്കമുള്ള സർക്കാർ വാദങ്ങളെ ഡിവിഷൻ ബെഞ്ച്​ തള്ളി. ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം റദ്ദാക്കിയ നടപടി അധികാരപരിധി ലംഘനമാണ്​. തുടരന്വേഷണം വേണമെങ്കിൽപോലും കുറ്റപത്രം റദ്ദാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അന്വേഷണം കാര്യക്ഷമമാണോയെന്ന്​ നോക്കാനല്ലാതെ, വിചാരണക്കോടതിയുടേതുപോലുള്ള നടപടികൾ ഹൈകോടതിയുടെ ഭാഗത്തുനിന്ന്​ ആവശ്യമില്ല. ഒന്നാം പ്രതിയായ സി.പി.എം നേതാവ് പീതാംബരൻ പാർട്ടിയുടെ പിന്തുണയില്ലാതെയാണ് കൊല നടത്തിയതെങ്കിൽ സംഭവശേഷം സി.പി.എം പ്രാദേശിക നേതാക്കൾ സ്ഥലത്തെത്തി പ്രതികളെ പാർട്ടി ഒാഫിസിലേക്ക് എത്തിച്ചത് എന്തിനാണെന്ന് സിംഗിൾ ബെഞ്ചി​ൻെറ വിധിയിൽ ചോദിച്ചിരുന്നു. ഇരട്ടക്കൊലക്ക്​ പാർട്ടിയുടെ പിന്തുണ ഉണ്ടെന്ന വാദത്തിൽ കഴമ്പുണ്ടാകാം. എന്നാൽ, ഇതു സിംഗിൾ ബെഞ്ചി​ൻെറ നിരീക്ഷണമായി ഉത്തരവിൽ ഉൾപ്പെടുത്തിയത്​ നീതീകരിക്കാനാവില്ല. പ്രതികൾ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചുമുള്ള പരാമർശങ്ങളും ഉചിതമല്ല. ചില പ്രതികൾക്ക് കേസിൽ പങ്കില്ലെന്നും മറ്റു ചിലർ പ്രതികളാണെന്നുമുള്ള പരാമർശങ്ങളും സിംഗിൾ ബെഞ്ചിൽനിന്നുണ്ടായി. ഇത്തരം കാര്യങ്ങൾ വിചാരണക്കോടതിയാണ് പരിഗണിക്കേണ്ടതെന്ന്​ വിലയിരുത്തിയ ഡിവിഷൻ ബെഞ്ച്​ ഈ പരാമർശങ്ങൾ റദ്ദാക്കി. കൊലപാതക ഗൂഢാലോചന നടത്തിയവരെന്ന്​ ആരോപണമുള്ളവർക്കെതിരെ അന്വേഷണം നടത്തുകയോ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്യാത്തത്​ അന്വേഷണ സംഘത്തി​ൻെറ വീഴ്​ചയാണ്​. കൊലക്കുമുമ്പ്​ വിവിധ വാഹനങ്ങളിൽ കോൺവോയ്​ രീതിയിൽ പോയ നാലുപേരെക്കുറിച്ച്​ ആരോപണമുയർന്നെങ്കിലും അവരെ ​പ്രതിചേർത്തിട്ടില്ല. കൊലയിലു​ം ഗൂഢാലോചനയിലും ചിലർക്ക്​ പങ്കുണ്ടെന്ന്​ തെളിയിക്കുന്ന സാക്ഷിമൊഴികൾ ഗൗരവത്തിലെടുത്തിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ലഭിക്കുമായിരുന്ന തെളിവുകൾ ശേഖരിക്കാൻപോലും ശ്രമമുണ്ടായില്ലെന്നാണ്​ മനസ്സിലാവുന്നത്​. അന്വേഷണത്തിലെ ഈ വീഴ്​ച നീതിയിലേക്കുള്ള മാർഗങ്ങളുടെ ദുരുപയോഗമാണ്​. പ്രത്യേക സംഘത്തി​ൻെറ ഭാഗത്തുനിന്നാണ്​ ഈ വീഴ്​ചകളുണ്ടായി എന്നത്​ ഒട്ടും​ ന്യായീകരിക്കാനാവി​ല്ലെന്നും 106 പേജുള്ള വിധിപ്പകർപ്പിൽ ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story