Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവാവ് ചികിത്സ സഹായം...

യുവാവ് ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
കാലടി: 15 വർഷമായി വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന യുവാവ് ചികിത്സക്ക്​ സഹായം തേടുന്നു. കാഞ്ഞൂർ തുറവുംകര പള്ളിക്കപ്പാറ വീട്ടിൽ ​െസയ്​ഫുദ്ദീനാണ്​ (43) സുമനസ്സുകളുടെ കരുണ തേടുന്നത്​. സോഡിയം കുറയുന്നതുമൂലം സന്ധികളിൽ വേദനയും നീർക്കെട്ടുമുണ്ടാകുന്ന രോഗത്തിന് മരുന്നു കഴിക്കുന്നതിനിടെ വൃക്കകൾ തകരാറിലായതോടെ ആഴ്ചയിൽ മൂന്ന്​ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. കൂടാതെ ഹൃദയം തുറന്നുള്ള ഓപറേഷനും വിധേയനായി. നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്​. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബം ലക്ഷങ്ങളാണ് മരുന്നിനും ചികിത്സക്കുമായി ഇതുവരെ ​െചലവിട്ടത്. ഭാര്യയും മൂന്നു മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. പ്രതിമാസ ചികിത്സക്ക് 30,000 രൂപയും, വൃക്ക മാറ്റി​െവക്കൽ ശസ്ത്രക്രിയക്ക്​ 35 ലക്ഷം രൂപയുമാണ് വേണ്ടത്. ചികിത്സ സഹായനിധി സമാഹരിക്കാൻ വാർഡ് മെംബർ ഹണി ഡേവിസ് രക്ഷാധികാരിയും പി.എ. ബഷീർ ചെയർമാനും പി.എസ്. കൊച്ചുണ്ണി കൺവീനറുമായി കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്​. ഫെഡറൽ ബാങ്കിൻെറ കാഞ്ഞൂർ ശാഖയിൽ ജോയൻറ് അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട്​ നമ്പർ: 10500100231452. ഐ.എഫ്​.എസ്​.സി FDRL 0001050. ഫോൺ: 9061881613. EA KLDY-CHIKSA SAHAYAM ​െസയ്​ഫുദ്ദീൻ മഞ്ഞപ്രയിൽ മൂന്നുപേർക്ക് കോവിഡ് കാലടി: മഞ്ഞപ്ര പഞ്ചായത്തിൽ മൂന്നുപേർക്ക് പുതുതായി കോവിഡ് സ്ഥീരികരിച്ചു. 13ാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ പൊതുപ്രവർത്തകനായതിനാൽ സമ്പർക്കപ്പട്ടിക വിപുലമാണ്. കാലടിയിൽ വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട്​ എഴിന് ശേഷം തുറന്ന് പ്രവർത്തിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story