Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിവാദമായി നോ...

വിവാദമായി നോ പാർക്കിങ്​​ ബോർഡ്​

text_fields
bookmark_border
പത്തനംതിട്ട: സെൻട്രൽ ജങ്​ഷനിൽ ഗാന്ധി പ്രതിമക്ക്​ സമീപത്തെ നോ പാർക്കിങ്​​ ബോർഡിനെ ചൊല്ലി വിവാദം. നോ പാർക്കിങ്​​ ബോർഡിന്​ സമീപം പൊലീസ്​ വാഹനം പാർക്ക്​ ചെയ്​തിരിക്കുന്നതി​ൻെറ ഫോ​ട്ടോ ചിലർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സെൻട്രൽ ജങ്​​ഷനിൽ റോഡിന്​ തെക്ക്​ ഭാഗ​ത്ത്​ എൻ.ജി.ഒ കാൻറീനിലേക്ക്​ പോകുന്ന വഴി തുടങ്ങുന്ന ഭാഗത്തെ ഒഴിഞ്ഞ സ്​ഥലത്തിന്​ മുന്നിലാണ്​ നോ പാർക്കിങ്​​ ബോർഡ്​ സ്​ഥാപിച്ചിരിക്കുന്നത്​. ഈ സ്​ഥലത്ത്​ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത്​ പതിവായിരുന്നു. വിലക്ക്​ ലംഘിച്ചാണ്​ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത്​ എന്നാണ്​ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്​. എന്നാൽ, നോ പാർക്കിങ്​ ബോർഡിന്​ മുൻഭാഗത്ത്​ പാർക്ക്​ ചെയ്യാൻ പാടില്ല എന്നേയുള്ളൂ എന്നും ബോർഡിന്​ പിന്നിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യാമെന്നും പത്തനംതിട്ട ട്രാഫിക്​ എസ്​.ഐ അസ്​കർ വിശദീകരിച്ചു. ബോർഡിന്​ മുന്നിൽ പൂട്ടുകട്ട പാകിയ ഭാഗത്ത്​ പാർക്ക്​ ചെയ്യാൻ പാടില്ലെന്നാണ്​ നിർദേശിച്ചിരിക്കുന്നത്​. കോൺക്രീറ്റ്​ ചെയ്​ത ഭാഗങ്ങളിൽ ചെയ്യുന്നതിന്​ തടസ്സമി​െല്ലന്നും അദ്ദേഹം പറഞ്ഞു. പൊലീസ്​ വാഹനം അവിടെയാണ്​ പാർക്ക്​ ചെയ്​തിരുന്നത്​. ബോർഡിന്​ മുന്നിൽ റോഡിലേക്ക്​ കയറ്റി പാർക്ക്​ ചെയ്യുന്നത്​ നഗരത്തിൽ വാഹന കുരുക്കിന്​ കാരണമാകുന്നുണ്ട്​. അത്തരത്തിൽ ചെയ്​താൽ പിഴ ഈടാക്കുമെന്നും ട്രാഫിക്​ എസ്​.ഐ പറഞ്ഞു. പടം: PTL401trafic പത്തനംതിട്ട സെൻട്രൽ ജങ്​​ഷനിലെ നോ പാർക്കിങ്​​ ബോർഡിന്​ പിന്നിൽ വാഹനങ്ങൾ പാർക്ക്​ ചെയ്​തിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story