Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവണ്ടികൾ പാലത്തിലിടാം,...

വണ്ടികൾ പാലത്തിലിടാം, നടന്ന്​ വീട്ടിൽ പോകാം ഇത്​ പിഴലയുടെ ദുർഗതി

text_fields
bookmark_border
കൊച്ചി: വണ്ടി പാലത്തിലിട്ട്​ വീട്ടിലേക്ക്​ നടന്നുപോകുന്നതി​ൻെറ ഗതികേട്​ അനുഭവിക്കുന്നത്​ പിഴല ദ്വീപുകാർ​ മാത്രമാകും. ജൂൺ 21ന്​ മൂലമ്പിള്ളി-പിഴല പാലം തുറന്നെങ്കിലും അപ്രോച്ച്​ റോഡിന്​ വേണ്ടത്ര വീതിയില്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങളും ഓ​ട്ടോകളും ചെറിയ കാറുകളും മാത്രമാണ്​ കടന്നുപോകുന്നത്​. തിങ്കളാഴ്​ച റോഡിൽ കുഴിയും രൂപപ്പെട്ടതോടെ ചെറിയ കാറുകൾക്കും പോകാൻ പറ്റാതായി. പിഴല-ചെറിയ കടമക്കുടി റോഡ്​ വീതികൂട്ടാൻ പാലം ഉദ്​ഘാടനത്തിന്​ മു​േമ്പ സർവേ നടത്തിയിരുന്നു. വിരലിൽ എണ്ണാവുന്നവരുടെ സ്ഥലം ഏറ്റെടുത്താൽ റോഡ്​ വീതികൂട്ടാം. എന്നാൽ, അതിന്​ ഇനിയും അധികൃതർ നീക്കം ആരംഭിച്ചിട്ടില്ല. ഫണ്ടില്ലെന്ന കാരണമാണ്​ പറയുന്നത്​. നിലവിലെ റോഡി​ന്​ നടുവിലായി വൈദ്യുതി പോസ്​റ്റുകൾ നിൽക്കുന്നത്​ പോലും മാറ്റിയിട്ടില്ല. ചെറിയ കാറുകൾ ​കടന്നുപോകു​േമ്പാൾ മതിലിലും പോസ്​റ്റില​ുമൊക്കെ ഉരഞ്ഞ്​ കേടുപാടുകൾ സംഭവിക്കുന്നു. മൂലമ്പിള്ളി, കോതാട്​ ചങ്ങാട സർവിസ്​ ഉണ്ടായിരുന്നത്​ നിർത്തിയത്​ പിഴല നിവാസികൾക്ക്​ ഇരട്ടി പ്രഹരമായി. മൂലമ്പിള്ളി-ചാത്തനാട്​ റോഡ്​ പദ്ധതിയി​െല ആദ്യഘട്ടമാണ്​ മൂലമ്പിള്ളി-പിഴല പാലം. പിഴല -വലിയ കടമക്കുടി, വലിയ കടമക്കുടി -ചാത്തനാട്​ പാലങ്ങൾ കൂടി യാഥാർഥ്യമായാലാണ്​ പദ്ധതി പൂർത്തിയാകുക. ഇതോടെ കണ്ടെയ്​നർ റോഡിൽനിന്ന്​ പറവൂരിലേക്ക്​ ദേശീയപാത 66 ഒഴിവാക്കി ഗതാഗതക്കുരുക്കിലല്ലാതെ എത്തിച്ചേരാനാകും. ചിത്രം ER ASH2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story