Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമതിയായ...

മതിയായ ക്ലർക്കുമാരില്ല; റവന്യൂ ജീവനക്കാർ നിലയില്ലാക്കയത്തിൽ

text_fields
bookmark_border
​ആലപ്പുഴ: മതിയായ ക്ലറിക്കൽ ജീവനക്കാരുടെ അഭാവത്തിൽ വില്ലേജ്​ ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റുന്നു. വില്ലേജ്​ ഓഫിസുകളിലെ പല സേവനങ്ങളും ഓൺലൈനിലേക്ക്​ മാറിയെങ്കിലും അക്ഷയ കേന്ദ്രങ്ങ​െളയോ ഇടനിലക്കാ​െരയോ ആശ്രയിക്കേണ്ട അവസ്ഥ തുടരുകയാണ്​. 947 പഞ്ചായത്ത്​ ഓഫിസുകളിലായി 7263 ക്ലർക്കുമാരുള്ളപ്പോൾ 1664 വില്ലേജ്​ ഓഫിസുകളിലായി 3328 പേർ മാത്രമേയുള്ളൂ. കാലാനുസൃതമായി സ്​റ്റാഫ്​ പാറ്റേൺ പരിഷ്​കരിക്കുക വഴി ഓഫിസുകളിലെ അമിത ജോലി ഭാരം പരിഹരിക്കാനാകുമെന്നാണ്​ ജീവനക്കാർ പറയുന്നത്​. കോഴിക്കോട്​ ചെമ്പനോടയിൽ പട്ടയം വാങ്ങാൻ വന്ന കർഷകനായ തോമസ് ആത്മഹത്യ ചെയ്​തതും തിരുവനന്തപുരം വെള്ളറടയിൽ സാംകുട്ടിയും എറണാകുളം ആമ്പല്ലൂരിൽ ​രവിയും വില്ലേജ്​ ഓഫിസിന്​ തീയിട്ടതും അടുത്തിടെയാണ്​. തിങ്കളാഴ്​ച തൃശൂരിൽ വനിത വില്ലേജ്​ ഓഫിസർക്ക്​ ആത്മഹത്യക്ക്​ ശ്രമിക്കേണ്ടിവന്നത്​ ഓഫിസുകളിൽ നിലനിൽക്കുന്ന അവസ്ഥയിലേക്ക്​ വിരൽചൂണ്ടുന്നു​. കോവിഡ്​ വ്യാപന സാധ്യത നിലനിൽക്കെത്തന്നെ ലൈഫ്​ മിഷൻ പദ്ധതിയുടെ പേരിൽ വില്ലേജ്​ ഓഫിസുകളിൽ വലിയ തിരക്കാണ്​. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട്​ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളുമുണ്ട്​. ക്ലർക്കുമാ​െരക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന സർവിസും യോഗ്യതയുമുള്ള വി​േല്ലജ്​ ഫീൽഡ്​ അസിസ്​റ്റൻറുമാർ സർവിസിലുണ്ട്​. സർക്കാറിന്​ സാമ്പത്തികബാധ്യത ഉണ്ടാകാത്ത തരത്തിൽ വില്ലേജ്​ ഫീൽഡ്​ അസിസ്​റ്റൻറ്​ തസ്​തിക ക്ലറിക്കൽ തസ്​തികയിലേക്ക്​ ഉയർത്താൻ ഭരണപരിഷ്​കാര കമീഷനും ശമ്പള കമീഷനുകളും പൊതുഭരണ വകുപ്പും തീരുമാനിച്ചതാണ്​. സർവിസ്​ സംഘടനകൾ പിന്തുണ കൊടുത്ത തീരുമാനം മൂന്നുവർഷം മുമ്പ്​ റവന്യൂ വകുപ്പ്​ അംഗീകരിച്ചെങ്കിലും ഉത്തരവായി പുറത്തിറങ്ങാത്തതിനാൽ ഒരു കാര്യവും നടന്നിട്ടില്ല. ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചാൽ മാത്രം മതി. ആഗസ്​റ്റ്​ 17 ചിങ്ങം ഒന്നിന്​ കേരള റവന്യൂ വില്ലേജ്​ സ്​റ്റാഫ്​ ഓർഗ​ൈ​നസേഷൻ സർക്കാർ നയത്തിനെതിരെ പട്ടിണിസമരം നടത്തുകയാണ്​. ജനകീയ ഹോട്ടലിൽ ഉച്ച ഭക്ഷണത്തിന്​ സർക്കാർ നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന ചെയ്​തുള്ള പുതുമയുള്ള പ്രതിഷേധത്തിനാണ്​ ആഹ്വാനം ചെയ്​തിരിക്കുന്നത്​. വി.ആർ. രാജമോഹൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story