Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാനസിക...

മാനസിക വിഭ്രാന്തിയുള്ളയാൾ സ്വർണക്കട തകർത്തു

text_fields
bookmark_border
ചേർത്തല: മാനസിക വിഭ്രാന്തിയുള്ളയാൾ സ്വർണക്കട അടിച്ച് തകർത്തു. ചേർത്തല വാളമ്മക്കാട്ട് ജിതിൻ ജോണി​ൻെറ ഉടമസ്ഥതയിൽ സ്വകാര്യ ബസ് സ്​റ്റാൻഡിന് സമീപത്തെ വി. ജോൺ ജ്വല്ലറിയിൽ ബുധനാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. വർഷങ്ങളായി മാനസിക രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള നഗരസഭ 26ാം വാർഡ് മറ്റത്ത് വെളി മനുവിനെ (32) അറസ്​റ്റ് ചെയ്തു. മാരാകായുധങ്ങളുമായി കടയിൽ കയറിയ ഇയാൾ വനിത ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഭയന്നുവിറച്ച് ജീവനക്കാർ പുറത്തേക്ക്​ ഓടി. ചില്ല് കൊണ്ടുള്ള പ്രധാന വാതിലും, കബോഡ്, ഷോക്കേസ്, ത്രാസ്, കൗണ്ടർ എന്നിവയും കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അടിച്ച് തകർത്ത്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. ചേർത്തല പൊലീസെത്തിയാണ്​ അറസ്​റ്റ് ചെയ്തത്​. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്​ടമുണ്ടെന്ന്​ ജിതിൻ ജോൺ പറഞ്ഞു. ഫോട്ടോ: apl THAKARTHA JEWELLERY ചേർത്തല വാളമ്മക്കാട്ട് ജിതിൻ ജോണി​ൻെറ ഉടമസ്ഥതയിലുള്ള വി. ജോൺ ജ്വല്ലറി തകർത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story