Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാർ ക്രിസോസ്​റ്റം വലിയ...

മാർ ക്രിസോസ്​റ്റം വലിയ മെത്രാപ്പോലീത്തക്ക്​ പീഡനമെന്ന്​ ആരോപണം

text_fields
bookmark_border
പത്തനംതിട്ട: മാർത്തോമ സഭയിലെ വലിയ മെത്രാപ്പോലീത്തയും ജനകീയനുമായ ഡോ.ഫിലിേപ്പാസ് മാർ ക്രിസോസ്​റ്റം ആശുപത്രിയിൽ പീഡനം അനുഭവിക്കുന്നതായി ൈഡ്രവറുടെ ആരോപണം. 102 വയസ്സ് പിന്നിടുന്ന മെത്രാ​പ്പോലീത്ത മാർത്തോമ സഭയുടെ തന്നെ ഉടമസ്ഥതയിലുള്ള കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ദുരനുഭവങ്ങൾ നേരിടുകയാണെന്ന്​ സന്തത സഹചാരിയും 14 വർേത്താളം അദ്ദേഹത്തിൻെറ ഡ്രൈവറുമായിരുന്ന എബി ജെ.എബ്രഹാം സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമയ്ക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. ഒരു വർഷമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ 42ാം നമ്പർ സ്യൂട്ട് റൂമിലാണ് മെത്രാപ്പോലീത്തയെ കിടത്തിയിരുന്നത്. കുറെ ദിവസം മുമ്പ്​ അദ്ദേഹത്തിന്​ ഇഷ്​ടപ്പെട്ട ആ മുറിയിൽനിന്ന്​ മാറ്റി ഇരുട്ട് നിറഞ്ഞ മറ്റൊരു മുറിയിലാക്കി. പലതവണ അദ്ദേഹം തന്നെ അഭ്യർഥിച്ചിട്ടും തിരികെ മാറ്റിയില്ല. നല്ല ഭക്ഷണം കൊടുക്കുന്നില്ലെന്നും എബി പറയുന്നു. താനുള്ളപ്പോൾ പുറമേ നിന്നും വാങ്ങി കൊടുക്കുകയും കുളിപ്പിച്ച്​ മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തുടച്ച് പൗഡർ ഇടുക മാത്രമാണ്​ ചെയ്യുന്നത്​. രണ്ടും മൂന്നും മാസം കൂടു​േമ്പാഴാണ് കുളിപ്പിക്കാറ്. ആരെങ്കിലും കാണാൻ വന്നാൽ മാത്രമാണ്​ വസ്ത്രം മാറ്റുന്നത്​. ഭക്ഷണം എത്തിക്കുന്നത് ആംബുലൻസിലാണ്. കഴുകാനുള്ള തുണിയും മൃതദേഹവും കയറ്റുന്നതും ഇതിൽതന്നെ. പരാതിപ്പെട്ടപ്പോൾ ഇവിടെ ഈ സൗകര്യമൊക്കെയേ ഉള്ളൂ വേണമെങ്കിൽ മതി എന്നായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ മറുപടിയെന്നും പരാതിയിൽ പറയുന്നു. ഇവരുടെ കൈയിൽനിന്ന് അദ്ദേഹത്തി​ൻെറ ജീവൻ രക്ഷിക്കണമെന്നും എബി പറയുന്നു. പരാതി പുറത്തുവന്നതോടെ പ്രതി​ഷേധവുമായി സഭയിലെ വൈദീകരുൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ, എബിയെ വലിയ മെത്രാപ്പോലീത്തയുടെ ഡ്രൈവർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു കൊണ്ട് സഭ ഉത്തരവിറക്കിയിട്ടുണ്ട്. വ്യാഴാഴ്ച ജോലിയിൽനിന്ന് വിടുതൽ ചെയ്യാനാണ് നിർദേശം. രണ്ട് വർഷം മുമ്പും ക്രിസോസ്​റ്റത്തിന്​ ചികിത്സ നിഷേധിച്ചതായി പരാതിയുണ്ടായിരുന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സർക്കാർ മെഡിക്കൽ ബോർഡിനെ നിയമിച്ചിരുന്നു. അതേസമയം, വലിയ മെത്രാപ്പോലീത്ത ആശുപത്രിയിൽ സ​േന്താഷവാനായി കഴിയുകയാണെന്ന്​ മാർത്തോമസഭ ട്രഷറർ പി.പി അച്ചൻകുഞ്ഞ്​ മാധ്യമത്തോട്​ പറഞ്ഞു. ജോലിയിൽനിന്ന്​ പിരിച്ചുവിടുന്നതിലുള്ള അമർഷംകൊണ്ടാണ്​ എബി ഇത്തരത്തിൽ പറയുന്നത്​.​ സഭയെ അപകീർത്തിപ്പെടുത്തിയതിന്​ എബിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ആശുപത്രിയിൽ വലിയമെത്രാപ്പോലീത്തയെ സന്ദർശിച്ച്​ ആർക്കും സ്​ഥിതി ബോധ്യ​െപ്പടാവുന്നതാണെന്നും അച്ചൻകുഞ്ഞ് പറഞ്ഞു. 'പ്രതിഫലം ഇല്ലാതെ ശ്രുശ്രുഷിക്കാൻ തയ്യാർ; സഭ അനുവദിക്കുന്നില്ല' പത്തനംതിട്ട: യാതൊരു പ്രതിഫലവും ഇല്ലാതെ വലിയമെത്രാപ്പോലീത്തയെ ശ്രുശ്രൂഷിക്കാൻ തയാറാ​െണന്ന് ഡ്രൈവറായിരുന്ന തിരുവല്ല കുറ്റപ്പുഴ നെല്ലിമൂട്ടിൽ എബി ജെ. എബ്രഹാം മാധ്യമ​േത്താട് പറഞ്ഞു. പ്രതിഫലം കൂടാതെ ശുശ്രൂഷിക്കാമെന്ന് രേഖാമൂലം അറിയിച്ചിട്ടും സഭാധ്യക്ഷൻ മുഖംതിരിച്ചിരിക്കയാണെന്നും എബി പറഞ്ഞു. അവശനായി കഴിയുന്ന സന്ദർഭത്തിൽ അദ്ദേഹത്തെ ശ്രുശ്രൂഷിക്കുക എന്നത് കടമയായി കരുതുന്നു. 2006 ലാണ് അദ്ദേഹത്തിനൊപ്പം കൂടുന്നത്. അതിന് മുമ്പ് തിരുവല്ലയിൽ ചെറിയജോലിയായിരുന്നു. ജോലി ഇല്ലാത്ത വെകുന്നേരങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാൻ അദ്ദേഹമാണ് സഹായിച്ചത്. വീട് വെക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനും വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കും സഹായിച്ചിട്ടുണ്ട്. ജന്മദിനത്തിൽ േപാലും കാണാൻ അനുവദിച്ചില്ല. െഡ്രെവറായിട്ടല്ല അദ്ദേഹം കണ്ടിരുന്നതെന്നും എബി പറയുന്നു. പടം..... PTG51chrisostam aby ആശുപത്രിയിൽ ഫീലിേപ്പാസ് മാർ ക്രിസോസ്​റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്തയെ ശ്രുശ്രൂഷിക്കുന്ന എബി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story