Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജോയൻറ് ആർ.ടി ഓഫിസിലെ...

ജോയൻറ് ആർ.ടി ഓഫിസിലെ പ്രിൻറർ തകരാറിൽ; വാഹന ഉടമകൾ വലയുന്നു

text_fields
bookmark_border
ചെങ്ങന്നൂർ: ജോയൻറ് ആർ.ടി ഓഫിസിലെ പ്രിൻറർ തകരാറിലായതോടെ വാഹന ഉടമകൾ വലയുന്നു. എല്ലാ സേവനങ്ങൾക്കും അക്ഷയ, ഇ-സേവന കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന്​ ഓൺലൈനായാണ് അപേക്ഷ ഫയൽ ചെയ്യുന്നത്. ഇതിനുശേഷം രേഖകൾ ആർ.സി ബുക്ക്, ലൈസൻസ്, ഇൻഷുറൻസ് ഫീസ് എന്നിവ അടച്ച രശീതി എന്നിവയടക്കമുള്ളവ ഒറിജിനൽ അപേക്ഷയോടൊപ്പം മതിയായ സ്​റ്റാമ്പ് പതിച്ച കവർ സഹിതം ഓഫിസിനുപുറത്തുള്ള ബോക്സിൽ നിക്ഷേപിക്കണമെന്നതാണ് വ്യവസ്ഥ. കോവിഡ്​ വ്യാപനത്തെത്തുടർന്നാണ് നേരിട്ട് സ്വീകരിക്കാതെ ഈ നിയമം നിലവിൽ വന്നത്. എന്നാൽ, ഇവ ഓഫിസിൽ സ്വീകരിച്ചതായുള്ള ഒരുരേഖയും ലഭിക്കാറില്ലെന്ന പരാതികൾ വ്യാപകമാണ്. അപേക്ഷിച്ചിട്ട് നാളുകൾക്ക് ശേഷമെത്തി അന്വേഷിക്കുമ്പോൾ അപേക്ഷ ഫയലിൽ ആയിട്ടുണ്ട് പ്രി​ൻെറടുത്താൽ മാത്രം മതിയെന്നാണ് മറുപടി. എന്നാൽ, ഇത് പ്രിൻറ് ചെയ്യുന്നതിന് മഷിയുൾപ്പെടെയുള്ള സംവിധാനങ്ങളില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story