Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംസ്ഥാന നൈപുണ്യ നയം...

സംസ്ഥാന നൈപുണ്യ നയം രൂപവത്​കരിക്കും -മന്ത്രി ടി.പി. രാമകൃഷ്ണന്‍

text_fields
bookmark_border
തിരുവനന്തപുരം: നൈപുണ്യശേഷിയുള്ള തൊഴില്‍ ശക്തി വാര്‍ത്തെടുക്കുന്നതിന് സംസ്ഥാന നൈപുണ്യ നയം രൂപവത്​കരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നൈപുണ്യ അന്താരാഷ്​ട്ര നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദിനാഘോഷം ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനകാലത്ത് വിദ്യാര്‍ഥികള്‍ക്ക് വരുമാനം കൂടി ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കും. സ്‌കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി വ്യക്തിത്വവികാസം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള കരിയര്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഓണ്‍ലൈന്‍ നൈപുണ്യപരിശീലനത്തി​ൻെറ ഫലപ്രാപ്തി സംബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍, ലേബര്‍ കമീഷണര്‍ പ്രണബ് ജ്യോതിനാഥ്, കെയ്‌സ് എംഡിയും വ്യവസായിക പരിശീലന ഡയറക്ടറുമായ എസ്. ചന്ദ്രശേഖര്‍, യു.എല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ടി.പി. സേതുമാധവന്‍, കെയ്‌സ് സി.ഒ.ഒ അനൂപ് എം.ആര്‍, കെ.എസ്.ഐ.ഡി പ്രിന്‍സിപ്പൽ കെ. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story