Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡിവിഷൻ അടച്ചുപൂട്ടി;...

ഡിവിഷൻ അടച്ചുപൂട്ടി; ബസുകൾ പാതിവഴിയിൽ ട്രിപ് നിർത്തുന്നു

text_fields
bookmark_border
മട്ടാഞ്ചേരി: കണ്ടെയ്ൻമൻെറ് സോണായി ഡിവിഷനിലെ പ്രധാന റോഡ് അടച്ചതോടെ സ്വകാര്യ ബസുകൾ പാതിവഴിയിൽ ട്രിപ് അവസാനിപ്പിക്കുന്നു. ഇതോടെ ദുരിതത്തിലായത് ഫോർട്ട്​കൊച്ചി യാത്രക്കാർ. നഗരസഭയുടെ എട്ടാം ഡിവിഷനായ പനയപ്പിള്ളി ഡിവിഷൻ കണ്ടെയ്ൻമൻെറ്​ സോണായതോടെ ഡിവിഷ​ൻെറ അതിരായ മട്ടാഞ്ചേരി കൂവപ്പാടം കവലയിലെ ഫോർട്ട്​കൊച്ചിയിലേക്കുള്ള റോഡ് അടച്ചതാണ്​ കാരണം. ഇതോടെ ഫോർട്ട്​കൊച്ചിയിലെ ആർ.ഡി.ഒ ഒാഫിസ്, കൊച്ചി താലൂക്ക് ഒാഫിസ്, നഗരസഭ സോണൽ ഒാഫിസ് എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് പോകേണ്ടവരും ഫോർട്ട്​കൊച്ചിയിലെ മറ്റ് ഡിവിഷനുകളിലെ താമസക്കാരും ദുരിതംപേറുകയാണ്. ഒരാഴ്ചയായി ഫോർട്ടുകൊച്ചി-വൈപ്പിൻ റോ റോ സർവസ്​ നിർത്തിയതോടെ യാത്രാദുരിതത്തിലാണ് ഇവിടത്തുകാർ. ചുള്ളിക്കലിൽനിന്ന് സ്​റ്റാച്യു, വെളി വഴി ഫോർട്ട്​കൊച്ചിയിലേക്ക്​ ബസ് സർവിസ് നടത്താമെന്നിരിക്കെ അധികൃതരുടെ നടപടി പ്രതിഷേധത്തിന്​ ഇടയാക്കിയിട്ടുണ്ട്. കോവിഡ്: സമ്പർക്കത്തിൽ ആശങ്ക മട്ടാഞ്ചേരി: സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് സമ്പർക്കം വഴി രോഗവ്യാപനമുണ്ടായ എഴുപുന്നയിലെ സ്വകാര്യ മത്സ്യസംസ്കരണ ശാലയുടെ ഐലൻഡ്​​ ശാഖയിലെ ജീവനക്കാരും എഴുപുന്നയിലെ സ്ഥാപനത്തിൽ എത്തിയതായി വിവരം. എല്ലാ ആഴ്ചയും ഐലൻഡ്​ ശാഖയിലെ മാനേജർ ഉൾപ്പെടെയുള്ളവർ എഴുപുന്നയിലെ സ്ഥാപനത്തിൽ എത്തി യോഗം നടത്താറുണ്ടെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. എന്നാൽ, ഇവരാരും തന്നെ നിരീക്ഷണത്തിൽ പോയിട്ടില്ല​േത്ര. ഇത് സംബന്ധിച്ച് രഹസ്യന്വേഷണ വിഭാഗം ആരോഗ്യവിഭാഗം അധികൃതർക്ക് വിവരം നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായി​െല്ലന്നാണ് പറയപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story