Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാരുണ്യച്ചിറകിലേറി...

കാരുണ്യച്ചിറകിലേറി രണ്ട് യുവതികൾക്ക് മംഗല്യം

text_fields
bookmark_border
ആലപ്പുഴ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ)യുടെ കാരുണ്യ ച്ചിറകിലേറി രണ്ട് യുവതികൾക്ക് മംഗല്യ ഭാഗ്യം. മണ്ണഞ്ചേരി പുതുവാകുളങ്ങര നാസറി​ൻെറ മകൻ ഷിയാസ് ആപ്പൂര് വെളിയിൽ നൗഷാദി​ൻെറ മകൾ ബീവിയെയും പനയിൽ ലക്ഷം വീട് ബഷീറി​ൻെറ മകൻ സുധീർ പനയിൽ മുജീബി​ൻെറ മകൾ മുബീനയെയും ജീവിത സഖികളാക്കി. വിശിഷ്​ട അതിഥികളും സംഘാടകരും കുടുംബാംഗങ്ങളും പ​ങ്കെടുത്തു. മണ്ണഞ്ചേരി ഫാൽക്കൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖത്തീബ് ഐ.ബി ഉസ്മാൻ ഫൈസി കാർമികത്വം വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ എം. ലിജു, കമാൽ എം. മാക്കിയിൽ, മണ്ണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡൻറ്​ എം. എസ് സന്തോഷ്‌, കെ.വി. മേഘനാഥൻ, സിനിമോൾ സുരേഷ്, എം. ഷെഫീഖ്, കുന്നപ്പള്ളി മജീദ്, പി.എസ് അജ്മൽ, യു. ഷറഫ് കുട്ടി, സനൂപ് കുഞ്ഞുമോൻ,എ.എം. ഹനീഫ്, ഷാജഹാൻ ആപ്പൂർ, മുജീബ് റഹ്​മാൻ എന്നിവർ പങ്കെടുത്തു. ​േസവ ഭാരവാഹികളായ നസീർ പുന്നക്കൽ, അബ്​ദുൽ ലത്തീഫ്, ഹംസ കുഴിവേലി, നിസാർ താഴ്ചയിൽ, നൗഷാദ് അമ്പലപ്പുഴ, നാസർ വളഞ്ഞവഴി, നിസാം മുസ്തഫ, കബീർ ആര്യാട് എന്നിവർ നേതൃത്വം നൽകി. ചിത്രം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വധൂവരൻമാ​​ർെക്കാപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story