Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമിശ്രവിവാഹിതരായ...

മിശ്രവിവാഹിതരായ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

text_fields
bookmark_border
ചെങ്ങന്നൂർ: മിശ്രവിവാഹിതരായ യുവദമ്പതികൾ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. അടൂർ പന്തളം കുരമ്പാല പറന്തൽ ഊനംകൂട്ടുവിളയിൽ വീട്ടിൽ പരേതരായ കുഞ്ഞുപിള്ള-ജഗദമ്മ ദമ്പതികളുടെ മകനും പെയിൻറിങ്​ തൊഴിലാളിയുമായ ജിതിൻ ജേക്കബ് (30), മാവേലിക്കര തഴക്കര വഴുവാടി വെട്ടിയാർ, ഒമ്പതാം വാർഡിൽ തുളസി ഭവനത്തിൽ തുളസീദാസ്‌-സുശീല ദമ്പതികളുടെ മകൾ ദേവിക ദാസ് (18) എന്നിവരെയാണ്​ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്​. ചെന്നിത്തല-തൃപ്പെരുന്തുറ കിഴക്കേവഴി 14ാം വാർഡിൽ കമ്യൂണിറ്റി ഹാളിനു സമീപത്തെ രാജൻ തോമസി​ൻെറ ഉടമസ്ഥതയിലുള്ള ചാക്കോശ്ശേരിൽ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഏഴു മാസമായി പെയിൻറിങ്​ കരാറുകാര​ൻെറ കീഴിൽ ജോലി ചെയ്തുവരുകയായിരുന്നു ജിതിൻ. ജോലിക്ക്​ ​ എത്താത്തതിനെ തുടർന്ന്​ സഹപ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ്​ ജിതിൻ തൂങ്ങിനിൽക്കുന്നതും ദേവിക കട്ടിലിൽ കമഴ്ന്നുകിടക്കുന്നതായും കണ്ടത്. യുവതി രണ്ടുമാസം ഗർഭിണിയായിരുന്നു. ദേവികയെ പ്ലസ് വൺ പഠിക്കുമ്പോഴാണ് പ്രണയിക്കുന്നത്. പിന്നീട് ഇരുവരും ഒളിച്ചോടി. പൊലീസ് പോക്​സോ നിയമപ്രകാരം കേസെടുത്ത്​ ഇരുവരെയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കുട്ടിക്ക് ജിതിനോടൊപ്പം ജീവിക്കണമെന്ന താൽപര്യമറിയിച്ചതിനാൽ വിവാഹപ്രായം ആകുന്നതുവരെ ആലപ്പുഴ മഹിളാമന്ദിരത്തിലേക്ക് അയച്ചു. മേയ് ആറിനു പന്തളം സബ് രജിസ്ട്രാർ ഓഫിസിൽവെച്ചായിരുന്നു ഇരുവരും വിവാഹിതരായത്​. ദേവിക തൂങ്ങിമരിച്ചതിനെ തുടർന്ന് ഭർത്താവും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ചെങ്ങന്നൂർ ആർ.ഡി.ഒ ജി. ഉഷാകുമാരി, മാവേലിക്കര തഹസിൽദാർ, ചെങ്ങന്നൂർ ഡിവൈ.എസ്.പി ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്​.പി, മാന്നാർ സി.ഐ സി. ബിനു, എസ്.ഐ കെ.എൽ. മഹേഷ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാസ്, സയൻറിഫിക് വിദഗ്ധർ​ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story