Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറഉൗഫി​െൻറ...

റഉൗഫി​െൻറ കുടുംബത്തിന്​ സഹായവുമായി യൂത്ത്​ കോൺഗ്രസ്​

text_fields
bookmark_border
റഉൗഫി​ൻെറ കുടുംബത്തിന്​ സഹായവുമായി യൂത്ത്​ കോൺഗ്രസ്​ ആലപ്പുഴ: സൗദിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ച പാനൂർ സ്വദേശിയുടെ കുടുംബത്തിന്​ സാന്ത്വനവുമായി യൂത്ത്​ കോൺഗ്രസ്​. ജില്ല ​ൈവസ്​ പ്രസിഡൻറ്​ എ.ഐ. മുഹമ്മദ്​ അസ്​ലമി​ൻെറ നേതൃത്വത്തിൽ ശേഖരിച്ച ഒരു ലക്ഷം രൂപ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എ വീട്ടിലെത്തി കൈമാറി. ദമ്മാമിൽ മരിച്ച തൃക്കുന്നപ്പുഴ പാനൂർ കുന്നച്ചംപറമ്പിൽ അബ്​ദുൽ റഊഫി​ൻെറ മൂന്ന്​ പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിനാണ്​ സഹായം കൈമാറിയത്​. ഡി.സി.സി ജനറൽ സെക്രട്ടറി എം.ബി. സജി, അസദ് പാനൂർ, അൻസിൽ പാനൂർ, വി.എസ്.​ ജബീർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ ധനസമാഹരണം നടത്തിയത്. കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, എസ്. വിനോദ്കുമാർ, പി.എൻ. രഘുനാഥ് തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: SHAFI PARAMBIL സൗദിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ച അബ്​ദുൽ റഊഫി​ൻെറ കുടുംബത്തെ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ ആശ്വസിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story