Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയുടെ സ്​നേഹാദരം...

ഇടുക്കിയുടെ സ്​നേഹാദരം ഏറ്റുവാങ്ങി ലണ്ടനിലേക്കൊരു സൈക്കിൾ യാത്ര

text_fields
bookmark_border
ഹാപ്പി മ​ൺഡേ (ലോക്കൽ പേജ്​ കോളം) തൊടുപുഴ: ലോകരാജ്യങ്ങൾക്കിടയിൽ പരസ്പര സഹവർത്തിത്വം വളർത്താൻ 'ഹൃദയത്തിൽനിന്ന്​ ഹൃദയത്തിലേക്ക്' എന്ന സന്ദേശവുമായി ഫായിസ് അഷറഫ് അലി ലണ്ടനിലേക്ക്​ നടത്തുന്ന സൈക്കിൾ യാത്ര കേരളത്തിന്‍റെ ഹൃദയത്തിലാണ്​ ഇടം പിടിച്ചത്​. 450 ദിവസം കൊണ്ട്​ 35 രാജ്യങ്ങളിലൂടെ 30,000കിലോമീറ്ററിലധികം സൈക്കിളിൽ സഞ്ചരിച്ച്​ ലണ്ടനിലെത്താൻ ലക്ഷ്യമിട്ടുള്ള കോഴിക്കോട്​ തലക്കുളത്തൂർ സ്വദേശി ഫായിസ്​ അഷറഫ്​ അലി ഇടുക്കിയുടെയും സ്​നേഹാദരം ഏറ്റുവാങ്ങി യാത്ര തുടരുകയാണ്​. ​ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം പ്രമാണിച്ച്​ ആഗസ്റ്റ്​ 15ന്​ തിരുവനന്തപുരത്തുനിന്ന്​ മന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ്​ ഓഫ്​ ചെയ്ത യാത്ര ഞായറാഴ്ചയാണ്​ തൊടുപുഴയിൽ എത്തിയത്​. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് പൊന്നാട അണിയിച്ച്​ ഫായിസിനെ സ്വീകരിച്ചു. ജില്ല റോൾ ബോൾ അസോസിയേഷൻ ചെയർമാൻ ടി.ആർ. സോമൻ, സെക്രട്ടറി പി.കെ. രാജേന്ദ്രൻ, എക്കോവീലേഴ്സ് അംഗങ്ങൾ തുടങ്ങിയവർ നഗരം ചുറ്റിയുള്ള സ്വീകരണ റാലിക്ക് നേതൃത്വം നൽകി. തുടർന്ന്​ എറണാകുളത്തേക്ക്​ പുറപ്പെട്ടു. വിപ്രോയിലെ എൻജിനീയർ ജോലി രാജിവെച്ചാണ്​ ഈ 34കാരൻ ലണ്ടൻ യാത്രക്കിറങ്ങിയത്​. യു.എ.ഇ ആസ്ഥാനമായ പാരാജോൺ കമ്പനി​ രണ്ടരലക്ഷം രൂപയുടെ സൈക്കിൾ സമ്മാനിച്ചു​. വിസ ലഭിക്കാത്തതിനാൽ പാകിസ്ഥാനും ചൈനയും ഒഴിവാക്കിയാണ്​ യാത്ര. അതിനാൽ മുംബൈയിൽനിന്ന്​ വിമാനത്തിലാകും ഒമാനിലേക്ക് ​പോകുക​. ശേഷം സൈക്കിൾ യാത്ര തുടരും. 2024 മാർച്ചിൽ ലണ്ടനിൽ എത്തുമെന്നാണ്​ കരുതുന്നത്​. ദിവസം 80 മുതൽ 100 കിലോമീറ്റർ വരെയാണ്​ സഞ്ചാരം. ജീവിതത്തിൽ ചില അടയാളപ്പെടുത്തലുകൾ ശേഷിപ്പിക്കണമെന്ന ചിന്തയിൽ നിന്നാണ്​ സൈക്കിളിൽ ലോകം ചുറ്റുക എന്ന ആശയം ഉടലെടുത്തതെന്ന്​ ഫായിസ്​ പറയുന്നു. ലോകസമാധാനം, ആരോഗ്യസംരക്ഷണം, സീറോ കാർബൺ ബഹിർഗമനം എന്നിവയാണ്​ യാത്രയുടെ സന്ദേശം. ഇതുവരെ ജനങ്ങളിൽനിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​. 2019ൽ കോഴിക്കോട്​ നിന്ന്​ 104 ദിവസം ​കൊണ്ട്​ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, തായ്​ലൻഡ്​​, മലേഷ്യ വഴി 8000 കിലോമീറ്റർ താണ്ടി സിംഗപ്പൂരിലെത്തിയതാണ്​ ആദ്യ സൈക്കിൾ യാത്ര. തലക്കുളത്തൂർ തച്ചേരിവളപ്പിൽ പരരേതനായ അശ്​റഫിന്‍റെയും ഫൗസിയയുടെയും മകനാണ്​. ഡോ. അസ്മിനാണ്​ ഭാര്യ. മക്കൾ: ഫഹ്​സിൻ ഒമർ, ഐസിൻ നഹേൽ. TDL Cycle yathra ​ലണ്ടനിലേക്കുള്ള സൈക്കിൾ യാത്രക്കിടെ തൊടുപുഴയിലെത്തിയ ഫായിസ്​ അഷറഫ്​ അലിയെ നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story