പൈപ്പ് പൊട്ടി; വാഴക്കാല മേഖലയിൽ ഇന്ന് കുടിവെള്ളം മുടങ്ങും
text_fieldsകാക്കനാട്: വാഴക്കാല ഭാഗങ്ങളിൽ ബുധനാഴ്ച കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു. കുന്നുംപുറത്ത് പൈപ്പ് പൊട്ടിയിരുന്നു. നന്നാക്കുന്നതിനു മുന്നോടിയായി പൊട്ടിയ ഭാഗം കണ്ടെത്താനുള്ള തിരച്ചിൽ നടത്താനാണ് കുടിവെള്ള വിതരണം നിർത്തുന്നത്.
പാലാരിവട്ടം കാക്കനാട് സിവിൽ ലെയ്ൻ റോഡിൽ കുന്നുംപുറം ജങ്ഷന് സമീപം നിർമിതി കേന്ദ്രയോട് ചേർന്നാണ് പൈപ്പ് പൊട്ടിയത്. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള കുടിവെള്ള ലൈൻ ഉൾപ്പെടെ മൂന്ന് പ്രധാന പൈപ്പുകളാണ് ഇതുവഴി കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഏത് പൈപ്പാണ് പൊട്ടിയതെന്ന് വ്യക്തമല്ല. ഇത് കണ്ടെത്താൻ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.