Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിന്നും വിജയം നേടി യു.പി സ്വദേശി

text_fields
bookmark_border
ashad hasim
cancel
camera_alt

അ​ഷ​ദ് ഹാ​സിം

Listen to this Article

കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷഫലം പുറത്തുവന്നപ്പോൾ കേരളത്തിൽ മിന്നും വിജയം നേടി ഉത്തർപ്രദേശുകാരൻ അഷദ് ഹാസിം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് അഷദ് നാടിന്‍റെ അഭിമാനമായത്.

ഗാന്ധിനഗറിൽ വാടകക്ക് താമസിക്കുന്ന അഷദ് പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലാണ് ഒന്നാംക്ലാസ് മുതൽ പഠിച്ചത്. സ്കൂൾ കാലത്ത് മലയാളം സ്വന്തമായി എഴുതിപ്പഠിച്ചു. മുഹമ്മദ് ഹാഷിമും മഹ്ജബീൻ ബാനോയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: അഹദ് ഹാഷിം, ഫലക്, റിഫത്. അലഹബാദാണ് അഷദിന്‍റെ സ്വന്തം നാട്. ഇറച്ചിവെട്ട് തൊഴിൽ ചെയ്യുന്ന മുഹമ്മദ് ഹാഷിം 18ാമത്തെ വയസ്സിൽ കേരളത്തിലെത്തിയതാണ്.

അഷദ് ജനിച്ചതെല്ലാം കേരളത്തിലാണ്. ഉത്തർപ്രദേശിൽ നിന്നാൽ മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചേക്കില്ല എന്ന ചിന്തയിലാണ് മുഹമ്മദ് ഹാഷിം കുടുംബത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഡോക്ടറാകണമെന്നാണ് അഷദിന്‍റെ ആഗ്രഹം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of UP who has achieved brilliant success in SSLC
Next Story