Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2022 2:20 PM GMT Updated On
date_range 10 July 2022 2:20 PM GMTനാളെ മുതൽ സ്വകാര്യ ബസുകൾ കാലടി പാലത്തിന് ഇരു ഭാഗത്തും ട്രിപ്പുകൾ അവസാനിപ്പിക്കും
text_fieldsbookmark_border
Listen to this Article
കാലടി: കാലടിയിലെ ഗതാഗത കുരുക്ക് രൂക്ഷമായി തുടർന്നിട്ടും അധികാരികളുടെ അവഗണന തുടരുന്നതിനാൽ തിങ്കളാഴ്ച മുതൽ സ്വകാര്യ ബസുകൾ കാലടി പാലം ബഹിഷ്‌കരിച്ച് ഇരു ഭാഗത്തുമായി ട്രിപ്പുകൾ അവസാനിപ്പിക്കും. രാവിലെ 11 മണിക്ക് കാലടി പാലത്തിലേക്ക് ബസുടമകൾ പ്രതിഷേധമാർച്ചും തുടർന്ന് ധർണ്ണയും നടത്തും.
പാലം വഴിയുള്ള ചരക്ക് വാഹനങ്ങൾ നിരോധിച്ച് ആലുവയിലൂടെ വഴി തിരിച്ചു വിടുക, അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പാലം ഗതാഗതയോഗ്യമാക്കുക, പുതിയ പാലത്തിന്റെ നിർമാണ നടപടികൾ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകളുടെ സമരം.
Next Story