Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡീസൽ വിലക്കയറ്റവും...

ഡീസൽ വിലക്കയറ്റവും കണ്ടെയ്​നർ വരവിലെ കുറവും കണ്ടെയ്​നർ ലോറികൾ കട്ടപ്പുറത്തേക്ക്​

text_fields
bookmark_border
ഡീസൽ വിലക്കയറ്റവും കണ്ടെയ്​നർ വരവിലെ കുറവും കണ്ടെയ്​നർ ലോറികൾ കട്ടപ്പുറത്തേക്ക്​
cancel
camera_alt

വല്ലാർപാടം കണ്ടെയ്നർ റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറികൾ

കൊച്ചി: നാൾക്കുനാൾ ഉയരുന്ന ഡീസൽ വിലയിലും കണ്ടെയ്​നർ വരവിലെ കുറവിലും പിടിച്ചുനിൽക്കാനാകാതെ കൊച്ചിയിലെ കണ്ടെയ്​നർ ലോറികൾ കട്ടപ്പുറത്തേക്ക്​. വല്ലാർപാടം കണ്ടെയ്​നർ ടെർമിനലിൽനിന്ന്​ സംസ്ഥാനത്തിന്​ അകത്തും പുറത്തുമായി സർവിസ്​ നടത്തുന്ന 2500ലേറെ കണ്ടെയ്​നർ ട്രെയിലറുകളിൽ 70 ശതമാനവും ഓട്ടം നിർത്തി. ലോറി ഡ്രൈവർമാരും ജീവനക്കാരും അടക്കം 10,000ത്തിലേറെ പേരുടെ ഉപജീവന മാർഗമാണ്​ വഴിമുട്ടിയത്​.''2016ൽ ഡീസൽ ലിറ്ററിന്​ 65 രൂപ വിലയുണ്ടായിരുന്നപ്പോൾ ലഭിച്ച ലോറി വാടക പോലും ഇപ്പോൾ കിട്ടുന്നില്ല. ഡീസൽ വില 71 രൂപ പിന്നിട്ടപ്പോൾ തന്നെ വാടക ഉയർത്തണമെന്ന്​ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അഞ്ച്​ ശതമാനം വരെ ചിലർ വാടക കൂട്ടി തന്നെങ്കിലും ഭൂരിഭാഗം പേരും അഭ്യർഥന ചെവിക്കൊണ്ടില്ല. ഇന്ന്​ ഡീസൽ വില 98 രൂപയായതോടെ ഏത്​ നിമിഷവും വല്ലാർപാടത്തെ കണ്ടെയ്​നർ ലോറികളുടെ ഓട്ടം നിലക്കുന്ന അവസ്ഥയാണ്'' -കൊച്ചിൻ കണ്ടെയ്​നർ കാരിയർ ഓണേഴ്​സ്​ വെൽ​െഫയർ അസോസിയേഷൻ സെക്രട്ടറി ടോമി തോമസ്​ പറഞ്ഞു.

20 അടി, 40 അടി എന്നിങ്ങനെ നീളമുള്ള കണ്ടെയ്​നർ വഹിക്കാൻ ശേഷിയുള്ളതാണ്​ ട്രെയിലറുകൾ.​ 10 ട്രെയ്​ലറുകൾ ഉള്ളവരുടെ ഒന്നോ രണ്ടോ മാത്രമാണ്​ ഓടുന്നത്​. ഡ്രൈവർമാരെ കുറച്ച്​ ഉടമകൾ തന്നെ വണ്ടിയോടിക്കുകയാണ്​ മിക്കതിലും. വല്ലാർപാടത്തെ മൂന്ന്​ പാർക്കിങ്​ യാർഡുകളിലും കണ്ടെയ്​നർ റോഡി​െൻറ വശങ്ങളിലുമായി വണ്ടികൾ എന്നന്നേക്കുമായി നിർത്തിയിട്ട അവസ്ഥയാണ്​. ഭൂരിപക്ഷം ഡ്രൈവർമാരും ജീവനക്കാരും കൊച്ചി വിട്ടു. പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റശേഷം ബസുകൾക്കും മറ്റും ആഗസ്​റ്റ്​​ 31 വരെ ടാക്​സ്​ അടക്കാൻ സമയം നീട്ടി നൽകിയപ്പോൾ ലോറി ഉടമകൾക്ക്​ ഇളവ്​ നൽകിയിരുന്നില്ല.

2020ലെ ലോക്​ഡൗൺ നാളുകളിൽ വല്ലാർപാടം ടെർമിനലിൽ​ വൻതോതിൽ അരി, ഗോതമ്പ്​, ധാന്യങ്ങൾ, ടൈൽ, സിമൻറ്​ എന്നിവയൊക്കെ എത്തിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ മേയ്​, ജൂൺ മാസങ്ങളിൽ കണ്ടെയ്​നർ വരവിൽ വലിയ ഇടിവുണ്ടായി. ഗുജറാത്തിൽനിന്നാണ്​ പ്രധാനമായും കപ്പൽ ലോഡ്​ എത്തുന്നത്​. ഇക്കുറി ഗുജറാത്തിലെ ഫാക്​ടറികളിൽ ജോലിചെയ്​തിരുന്ന അന്തർസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താതെ വന്നതോടെ അവിടങ്ങളിൽ ഉൽപാദനം നിലച്ചു. തമിഴ്​നാട്ടിലെ ഗോതമ്പുമില്ലുകളിലും തൊഴിലാളികളുടെ അഭാവം പ്രവർത്തനത്തെ ബാധിച്ചു.

''ഡീസലിന്​ 30 രൂപ വരെ കൂടുന്നതിന്​ മുമ്പത്തെ വാടകയാണ്​ ഇപ്പോഴും. അന്ന്​ പ്രവർത്തന ചെലവി​െൻറ പരമാവധി 40 ശതമാനമാണ്​ ഇന്ധന ചെലവെങ്കിൽ ഇന്ന്​ അത്​ 50 ശതമാനത്തിലും മുകളിലായി. 10,000 രൂപയുടെ ഓട്ടം പോയാൽ 5500 രൂപ ഡീസലിന്​ മാത്രം ചെലവു വരും. ഇതിനൊപ്പം 18 ശതമാനം ഡ്രൈവർ ബാറ്റ നൽകണം. വണ്ടിയുടെ ഇൻഷുറൻസ്​, ടാക്​സ്​, അറ്റകുറ്റപ്പണി എന്നിവക്ക്​ ഓരോ കിലോമീറ്ററിനും നാലുരൂപയെങ്കിലും മാറ്റിവെക്കണം. ആർ.ടി.ഒ, ടോൾ, ഇ.എം.ഐ എന്നിവയെല്ലാം കഴിഞ്ഞാൽ വാഹനമുടമക്ക് ഒരുഓട്ടത്തിൽ നിന്ന്​​ കിട്ടുന്നത്​ 500 രൂപയിൽ താഴെ മാത്രമാകും'' -വിങ്​സ്​ ലോജിസ്​റ്റിക്​സ്​ ഉടമയും ഐലൻഡ​്​​ കണ്ടെയ്​നർ കാരിയേഴ്​സ്​ ഓണേഴ്​സ്​ വെൽ​െഫയർ അസോസിയേഷൻ വൈസ്​ പ്രസിഡൻറുമായ വി. രതീഷ്​ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നൂറുകണക്കിന്​ പേർക്ക്​ ഉപജീവനമാർഗം അടഞ്ഞുപോകുമെന്ന ആശങ്കയാണ്​ മേഖലയിൽ​. കോവിഡ്​ രണ്ടാം വ്യാപനത്തിന്​ മുമ്പ്​ മാർച്ച്​, ഏപ്രിൽ മാസങ്ങളിൽ റെക്കോഡ്​ കണ്ടെയ്​നർ നീക്കം വല്ലാർപാടത്ത്​​ നടന്നിരുന്നു​. ചൈനയിൽ നിന്നടക്കം വൻതോതിൽ കണ്ടെയ്​നർ ലോഡുകൾ എത്തി. ശരാശരി മാസം 60,000 കണ്ടെയ്​നറുകളാണ്​ കൈകാര്യംചെയ്​തുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Container lorriesRising oil prices
News Summary - Diesel inflation and decline in container arrivals: Container lorries to the dock
Next Story