കെ-റെയിൽ വന്നാൽ കേരള ഭരണം യു.ഡി.എഫിന് സ്വപ്നം മാത്രമാകും - മന്ത്രി രാജീവ്
text_fieldsസി.പി.എം അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കെ-റെയിൽ വിശദീകരണ യോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
പാറക്കടവ്: കെ-റെയിൽ പദ്ധതി നടപ്പാക്കിയാൽ യു.ഡി.എഫിന് ഇനി കേരള ഭരണം സ്വപ്നം മാത്രമായിരിക്കുമെന്ന് മന്ത്രി പി. രാജീവ്. സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പുളിയനം കവലയിൽ കെ-റെയിൽ സംബന്ധിച്ച് സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി എസ്. ശർമ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, ജില്ല കമ്മിറ്റി അംഗങ്ങളായ സി.കെ. സലിംകുമാർ, എ.എൻ. അൻഷാദ്, ഡോ. പ്രിൻസി കുര്യക്കോസ്, ലോക്കൽ സെക്രട്ടറി വി.വി. രാജൻ, കെ.പി. റെജീഷ്, ജീമോൻ കുര്യൻ, സി.എൻ. മോഹനൻ, ജിഷ ശ്യാം എന്നിവർ സംസാരിച്ചു.