കൊച്ചി: ജില്ലയില്‍ ഞായറാഴ്ച 822 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 762 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ. ഉറവിടം അറിയാത്ത 54 പോസിറ്റിവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച 1045 പേര്‍ രോഗമുക്തി നേടി. 1155 പേരെ ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 527 പേരെ നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25,224 ആണ്. ഞായറാഴ്ച 159 പേരെ ആശുപത്രിയിലും എഫ്.എല്‍.ടി.സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍നിന്ന് 104 പേരെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,895 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജ്-41, ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി-14, ജി.എച്ച് മൂവാറ്റുപുഴ-18, ഡി.എച്ച് ആലുവ-10, പറവൂര്‍ താലൂക്ക് ആശുപത്രി-ഏഴ്, പി.വി.എസ്-79, സഞ്ജീവനി-38, സിയാല്‍-43, സ്വകാര്യ ആശുപത്രികള്‍-771, എഫ്.എല്‍.ടി.സികള്‍-248, എസ്.എല്‍.ടി.സികള്‍-274, വീടുകള്‍-8530 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ഞായറാഴ്ച ജില്ലയില്‍നിന്ന് കോവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍നിന്ന് 5540 സാമ്പിള്‍ അയച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 12:03 AM GMT Updated On
date_range 2021-01-25T05:33:12+05:30ജില്ലയിൽ 822 പേർക്കുകൂടി കോവിഡ്
text_fieldsNext Story