Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 12:06 AM GMT Updated On
date_range 13 Jun 2022 12:06 AM GMTദേശീയപാത 66 നിർമാണം: കെട്ടിടങ്ങൾ ഇന്ന് മുതൽ പൊളിച്ചു തുടങ്ങും
text_fieldsbookmark_border
പറവൂർ: ദേശീയപാത 66 നിർമാണത്തിനായി മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ജില്ല അതിർത്തിയായ മൂത്തകുന്നത്ത് കലക്ടർ ജാഫർ മാലിക് സ്ഥലം സന്ദർശിച്ചശേഷമാണ് പൊളിച്ചുമാറ്റൽ നടപടികൾ തുടങ്ങുക. ഏറ്റെടുത്ത ചില സ്ഥലങ്ങളിൽ ഭൂവുടമകൾ സ്വന്തം നിലയ്ക്ക് പൊളിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ വീടുകളും കെട്ടിടങ്ങളും ഇനിയും നീക്കേണ്ടതുണ്ട്. വളരെ വേഗത്തിൽ ഇവ നീക്കം ചെയ്യുന്നതിനായി യന്ത്രങ്ങളുടെ സഹായത്തോടെയാകും പൊളിക്കുക. ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുന്നതിന്റെ നടപടികളും അന്തിമഘട്ടത്തിലാണ്. ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് മുത്തകുന്നം -ഇടപ്പള്ളി മേഖലയിൽ റോഡ് നിർമാണ ചുമതല. ഇവർ വിവിധ സ്ഥലങ്ങളിൽ മണ്ണുപരിശോധന നടത്തുന്നുണ്ട്. റോഡ് നിർമാണത്തിനുള്ള യന്ത്രങ്ങളും മറ്റ് സാമഗ്രികളും ഇവർ സ്ഥലത്തെത്തിച്ചു കഴിഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story