കൊച്ചി: സമ്പർക്കം വഴി രോഗം ബാധിച്ച 626 പേർ ഉൾപ്പെടെ 643 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ വിദേശം, അന്തർ സംസ്ഥാനത്തുനിന്ന് എത്തിയവർ രണ്ടുപേർ മാത്രം. 13 പേരുടെ രോഗ ഉറവിടം അറിവില്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. 486 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: കളമശ്ശേരി -29, തൃക്കാക്കര -29, രായമംഗലം -26, തൃപ്പൂണിത്തുറ, മഞ്ഞപ്ര -20, പിറവം -16, കൂത്താട്ടുകുളം, ചെങ്ങമനാട് -15, കറുകുറ്റി -13, കുന്നുകര, തുറവൂർ, മുളവുകാട്, വെങ്ങോല -12, കുന്നത്തുനാട്, കോട്ടുവള്ളി, മട്ടാഞ്ചേരി, വാഴക്കുളം -11, എടക്കാട്ടുവയൽ, വേങ്ങൂർ -10. 2460 പേരെകൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29,265. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9874. സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നായി 9636 സാമ്പിൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 12:02 AM GMT Updated On
date_range 2021-02-17T05:32:47+05:30കോവിഡ് 643 പേർക്ക്
text_fieldsNext Story