മറയൂർ: തമിഴ്നാട്ടിലെ തേനി ജില്ലയിൽ അയ്യാംപെട്ടിയിൽ നടന്ന െജല്ലിക്കെട്ടിൽ ഒരാൾ മരിച്ചു. ജെല്ലിക്കെട്ടിൽ പങ്കെടുത്ത കാള ബാരിക്കേഡിന് പുറത്തേക്ക് ചാടിക്കടന്ന് കാണികൾക്കിടയിലേക്ക് കയറി കുത്തിവീഴ്ത്തുകയായിരുന്നു. പൊങ്കലിനോടനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ടിനിടെയാണ് ചിന്നമലർ ജഗ്ഗമ്മ കോവിൽ സ്ട്രീറ്റിൽ താമസക്കാരനായ ശക്തിവേലിൻെറ മകൻ മുരുകേശൻ (34) മരിച്ചത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊങ്കൽ ഉത്സവാഘോഷത്തിൻെറ ഭാഗമായി തമിഴ്നാടിൻെറ നിരവധി ഗ്രാമങ്ങളിൽ നൂറുകണക്കിന് െജല്ലിക്കെട്ട് മത്സരങ്ങളാണ് നടക്കുന്നത്. അയ്യാംപെട്ടി ജെല്ലിക്കെട്ടിൽ 653 കാളകളെയാണ് പങ്കെടുപ്പിച്ചത്. 318 പേർ വിവിധ ടീമുകളിലായി പങ്കെടുത്തു. മദ്യപിച്ചെത്തിയ മൂന്നുപേരെ മത്സരത്തിൽ പങ്കെടുക്കുന്നതിൽനിന്ന് പൊലീസ് വിലക്കി. 400 പൊലീസുകാർ നിയന്ത്രിച്ച മത്സരം തേനി ജില്ല കലക്ടറാണ് ഉദ്ഘാടനം ചെയ്തത്. ചിത്രം: TDG Theni Jellikettu േതനിയിലെ ജെല്ലിക്കെട്ടിൽനിന്ന്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 12:06 AM GMT Updated On
date_range 2021-02-08T05:36:28+05:30തേനി അയ്യാംപെട്ടി െജല്ലിക്കെട്ട്: ഒരുമരണം, 45 പേർക്ക് പരിക്ക്
text_fieldsNext Story