Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിസ്ഥിതിലോല മേഖല:...

പരിസ്ഥിതിലോല മേഖല: കൃഷിമന്ത്രി 2017ൽ നൽകിയ ഹരജിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

text_fields
bookmark_border
കേരളത്തിലെ സർക്കാറിനു ദീർഘവീക്ഷണവും ഇച്ഛാശക്തിയുമില്ല വനം വകുപ്പിന് റിസർവ് വനത്തിൽപോലും നിയന്ത്രണമില്ല കോട്ടയം: പരിസ്ഥിതിലോല മേഖലയെക്കുറിച്ചുള്ള ആശങ്കകളും ആശയക്കുഴപ്പങ്ങളും ശക്തമായി തുടരുന്നതിനിടെ സി.പി.ഐയുടെ കൃഷിമന്ത്രി പി. പ്രസാദ്​ 2017ൽ നൽകിയ ഹരജി വീണ്ടും ചർച്ചയാകുന്നു. ഒന്നാം പിണറായി സർക്കാറിനെതിരെയും അന്ന്​ സി.പി.ഐ ഭരിച്ചിരുന്ന വനം, റവന്യൂ വകുപ്പുകൾക്കെതിരെയും കടുത്ത ആരോപണങ്ങളാണ്​ ഹരജിയിലുള്ളത്​. പരിസ്ഥിതി പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും എന്ന നിലയിൽ 2017 നവംബർ എട്ടിനാണ്​​ പി. പ്രസാദ് ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണലിനു മുന്നിൽ 248/2017(എസ്.ഇസഡ്​) നമ്പർ പൊതുതാൽപര്യ ഹരജി സമർപ്പിക്കുന്നത്​. കേരളത്തിലെ സർക്കാറിനു ദീർഘവീക്ഷണവും ഇച്ഛാശക്തിയുമില്ല, വനം വകുപ്പിന് റിസർവ് വനം അടക്കമുള്ള നിബിഡവനങ്ങളിൽ നിയന്ത്രണമൊന്നുമില്ല. വനമായി വിജ്ഞാപനം ചെയ്തിരിക്കുന്ന ഭൂമിവരെ റവന്യൂ രേഖകളിൽ വനേതര ഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്നു. 2015 ഫെബ്രുവരി 16ലെ ജി.ഒ(എം.എസ്​) നമ്പർ 69/2015 ഉത്തരവിലൂടെ കേരളത്തിലെ വനം, പൊതു സ്ഥലങ്ങളിൽ യൂക്കാലി നട്ടുപിടിപ്പിച്ച് വളർത്തുന്നത് സർക്കാർ നിരോധിച്ചെങ്കിലും അത്​ നടപ്പാക്കാൻ സംസ്ഥാന സർക്കാറിനു സാധിച്ചില്ല. ഹൈറേഞ്ചിലെ മൂന്നാർ മേഖലയിലെ കടവരിയിലെ കൃഷി മണ്ണൊലിപ്പ്​ സൃഷ്ടിക്കുന്നു, വനം നശിക്കുന്നതുകൊണ്ട് വന്യജീവികളുടെ എണ്ണത്തിൽ ഭയാനകമായ കുറവുണ്ടാകുന്നു തുടങ്ങി സർക്കാറിന്‍റെ ഗുരുതരമായ പിഴവുകളും വീഴ്ചകളും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറിഞ്ഞി വന്യജീവി സങ്കേതത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹരജിയിലുള്ളത്. കുറിഞ്ഞിയിലെ വന്യജീവിസങ്കേതത്തിന്‍റെ കരടുവിജ്ഞാപനം പുറപ്പെടുവിച്ചത് 2006ലാണ്. എട്ടു വർഷം കഴിഞ്ഞും കുറിഞ്ഞിയിൽ പട്ടയം ഉള്ള കർഷകരെപ്പോലും കണ്ടെത്താൻ കഴിഞ്ഞില്ല, കുറിഞ്ഞിമലയിൽ ഏതൊക്കെ ഭൂമി വന്യജീവി സങ്കേതമായി മാറ്റണമെന്ന്​ തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല തുടങ്ങിയ വിവരങ്ങളും ഹരജിയിൽ അനുബന്ധ റിപ്പോർട്ടായി ചേർത്തിട്ടുണ്ട്​. കുറിഞ്ഞിമലയിൽ സംസ്ഥാന വനം വകുപ്പിനു ജിയോ റഫറൻസ്​ സർവേപോലും നടത്താനായിട്ടില്ല. പിന്നീട് കൈയിൽ കൊണ്ടുനടക്കാവുന്ന ജി.പി.എസ്​ വഴി സർവേ നടത്താൻ വനം വകുപ്പ്​ തീരുമാനിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമം 18ബി വകുപ്പ്​ പ്രകാരം ദേവികുളം സബ്കലക്ടറെയാണ്​ സംസ്ഥാന സർക്കാർ സെറ്റിൽമൻെറ്​ ഓഫിസറായി നിയമിച്ചത്. കുറിഞ്ഞിമലയിലെ കൃഷിഭൂമിയൊക്കെ അതത്​ സ്ഥലങ്ങളിൽ ചെന്ന് സബ്കലക്ടറുടെ നേതൃത്വത്തിൽ തന്നെ അളന്നുതിരിച്ച് അതിന്‍റെ പ്രത്യേക മാപ്പ്​ തയാറാക്കി പകർപ്പുകൾ റവന്യൂ, വനം വകുപ്പുകളിൽ സൂക്ഷിച്ചിരിക്കണമെന്ന ഉന്നതതല സമിതി നിർദേശം പോലും നടപ്പാക്കിയിട്ടില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു. നിലവിൽ പി. പ്രസാദ് സംസ്ഥാന കൃഷി മന്ത്രിയുമാണ്. കഴിവില്ലാത്ത വകുപ്പുകൾ എന്നു ഹരജിയിൽ ചൂണ്ടിക്കാട്ടിയ വനം, റവന്യൂ വകുപ്പുകൾ അദ്ദേഹത്തിന്‍റെ പാർട്ടിയാണ്​ ഭരിച്ചിരുന്നത്​. ടി. ജുവിൻ ktggreen: പി. പ്രസാദ്​ 2017ൽ ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഹരജിയുടെ മുൻപേജ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story