Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരി റെയിൽപാത:...

ശബരി റെയിൽപാത: പുതുക്കിയ ബജറ്റിൽ അതിവേഗ നടപടി

text_fields
bookmark_border
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാന സർക്കാർ സമർപ്പിച്ചതിനുപിന്നാലെ നടപടി വേഗത്തിലാക്കി റെയിൽവേ. എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട്​ പരിശോധനകൾ അതിവേഗം പുരോഗമിക്കുകയാണ്​. കേന്ദ്രസർക്കാറിന്‍റെ താൽ​പര്യം മനസ്സിലാക്കിയാണ് റെയിൽവേ​ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരിക്കുന്നത്​. ആഴ്ചകൾക്കുള്ളിൽ എസ്റ്റിമേറ്റിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ദക്ഷിണ​ റെയിൽവേ നിർമാണവിഭാഗം ഇത്​ ഉടൻ റെയിൽവേ അക്കൗണ്ട്​സ്​ വിഭാഗത്തിന്​ കൈമാറുമെന്നാണ്​ വിവരം. നിർമാണവിഭാഗം കാര്യമായ എതിർപ്പൊന്നും എസ്റ്റിമേറ്റിൽ ഉയർത്തിയിട്ടില്ല. ചില സംശയങ്ങൾ ഉയർത്തിയിരുന്നെങ്കിലും എസ്റ്റിമേറ്റ്​ തയാറാക്കിയ കേരള റെയിൽ ഡെവലപ്മെന്‍റ്​ കോർപറേഷന്‍റെ (കെ-റെയിൽ) വിശദീകരണം ​ഇവർ അംഗീകരിച്ചതായാണ്​ സൂചന. അക്കൗണ്ട്​സ്​ വിഭാഗത്തിന്‍റെ പരിശോധന പൂർത്തിയാക്കിയാൽ എസ്റ്റിമേറ്റ്​ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന്​ കൈമാറും. ഇതിലാകും അന്തിമ തീരുമാനം. ഏറ്റവും വേഗത്തിൽ എസ്റ്റിമേറ്റ്​ ബോർഡിന്​ മുന്നിലെത്തിക്കാനാണ്​ ശ്രമമെന്നാണ്​ ദക്ഷിണ റെയിൽവേ പറയുന്നത്​. പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാൽ പദ്ധതിയിൽ അന്തിമ തീരുമാനമെടുക്കുമെന്ന് നേരത്തേ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. പുതിയ എസ്റ്റിമേറ്റ്​ അനുസരിച്ച്​ 3347.35 കോടിയാണ്​ പദ്ധതിക്ക്​ ചെലവ്​ കണക്കാക്കുന്നത്. 2017ൽ ഇത്​ 2815 കോടി രൂപയായിരുന്നു. ശബരിപാത പ്രഖ്യാപിച്ചപ്പോൾ 517കോടി മാത്രമായിരുന്നു ചെലവ്. അതിനിടെ, പദ്ധതിച്ചെലവ്​ ക്രമാതീതമായി വർധിക്കുകയും പകുതി ചെലവു വഹിക്കുന്നതിൽനിന്ന്​ കേരളം പിന്മാറുകയും ചെയ്തതോടെ 2019ൽ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. 2021ൽ നിലപാടിൽ മാറ്റംവരുത്തി പകുതി ചെലവ്​ വഹിക്കാമെന്ന്​ കാണിച്ച്​ കേരളം കത്തുനൽകിയെങ്കിലും 2017ലെ എസ്റ്റിമേറ്റുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും ഇത്​ പുതുക്കണമെന്നും റെയിൽവേ നിർദേശിച്ചു. ഇതോടെ എസ്റ്റിമേറ്റ് പുതുക്കാൻ സർക്കാർ കേരള റെയിൽ ഡെവലപ്മെന്‍റ്​ കോർപറേഷനെ (കെ-റെയിൽ) ചുമതലപ്പെടുത്തി. ഇവർ ലിഡാർ സർവേ നടത്തി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ​ എസ്റ്റിമേറ്റ് പുതുക്കി റെയിൽവേക്ക്​ സമർപ്പിക്കുകയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയിൽ 1673 കോടി രൂപയാണ്​ സംസ്ഥാന വിഹിതം. ഇത്​ മൂന്നുവർഷംകൊണ്ട്​ സർക്കാർ റെയിൽവേക്ക്​ കൈമാറണം. റെയിൽവേയെക്കാൾ 20 ശതമാനം ചെലവു കുറച്ച് എൻജിനീയറിങ്​ പ്രൊക്യുർമെന്‍റ്​ കൺസ്​ട്രക്ഷൻ (ഇ.പി.സി) രീതിയിൽ നിർമിക്കാമെന്നും കേരളം അറിയിച്ചിട്ടുണ്ട്​. പദ്ധതി ഏറ്റെടുത്തു നടപ്പാക്കാനുള്ള താൽപര്യം കെ-റെയിലും അറിയിച്ചിട്ടുണ്ട്. പദ്ധതിക്ക്​ 2020-21 കാലയളവിൽ കിഫ്ബി വഴി 2000 കോടി രൂപ സംസ്ഥാനവിഹിതമായി നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 1997ൽ അനുമതി ലഭിച്ച പദ്ധതിയിൽ അങ്കമാലി മുതൽ കാലടി വരെ ഏഴുകി.മീ. പാത മാത്രമാണ്​ നിർമിച്ചത്. കാലടി റെയിൽവേ സ്റ്റേഷൻ, പെരിയാർ റെയിൽവേ പാലം എന്നിവയും പൂർത്തിയായിരുന്നു. ബാക്കി നിർമാണം അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെ പദ്ധതി പ്രദേശത്തെ സ്ഥല ഉടമകളും ദുരിതത്തിലായി. ഇതിനിടെ, എരുമേലിയിൽനിന്ന്​ ശബരിപാത പുനലൂരിലേക്ക്​ നീട്ടി കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കാനുള്ള നിർദേശങ്ങളും ഉയർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story