Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കല്‍ കോളജിൽ...

മെഡിക്കല്‍ കോളജിൽ പൂര്‍ത്തിയാക്കിയത് നൂറിലേറെ മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ

text_fields
bookmark_border
കൊച്ചി: നൂറിലേറെ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം ഗവ. മെഡിക്കല്‍ കോളജ്. 2021 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. മുട്ട് മാറ്റിവെക്കല്‍ കൂടാതെ, നട്ടെല്ലിന്‍റെ പരിക്കിനുള്ള ശസ്ത്രക്രിയ, മുട്ടുകാലിന്‍റെ ലിഗ്​മെന്‍റ്​ ശസ്ത്രക്രിയ, കുട്ടികളിലെ ജനന വൈകല്യവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ എന്നിവയും ഇക്കാലയളവില്‍ നടത്തിയിട്ടുണ്ട്. ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ.എ.എം. ജോര്‍ജ്കുട്ടിയുടെ നേതൃത്വത്തിലാണ്​ നേട്ടം കൈവരിച്ചത്. കൂടാതെ, താക്കോല്‍ദ്വാര ശസ്ത്രക്രിയകളും സാധാരണ ശസ്ത്രക്രിയകളും ഇവിടെ ചെയ്തുവരുന്നു. ഇവയില്‍ 98 ശതമാനവും കാരുണ്യ സുരക്ഷാ പദ്ധതിക്കുകീഴില്‍ സൗജന്യമായാണ് ചെയ്തതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍ അറിയിച്ചു. നിലവില്‍ രണ്ട്​ കാല്‍മുട്ടിനും ഒരേസമയമാണ് ഇവിടെ ശസ്ത്രക്രിയ ചെയ്യുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story