Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ്

കോൺഗ്രസ് പ്രതിഷേധിച്ചു

text_fields
bookmark_border
കോൺഗ്രസ് പ്രതിഷേധിച്ചു
cancel
പാറക്കടവ്: പഞ്ചായത്തിലെ 13-ാം വാർഡിൽ ജലസേചന പദ്ധതിയുടെ നവീകരണം തടസ്സപ്പെടുത്തിയ സി.പി.എം നടപടിക്കെതിരെ പൂവത്തുശ്ശേരിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധിച്ചു. 13-ാം വാർഡിലെ ചിറക്കുളം തണ്ണീർത്തടമാണ് പാറക്കടവ് ബ്ലോക് പഞ്ചായത്ത് നേതൃത്വത്തിൽ കേന്ദ്രാവിഷ്​കൃത പദ്ധതിയായ പി.എം.കെ.എസ്.വൈയിൽ ഉൾപ്പെടുത്തി നവീകരണം സംഘടിപ്പിച്ചത്. എന്നാൽ, ബാലിശവും സങ്കുചിതവുമായ രാഷ്ട്രീയ മുതലെടുപ്പിനായി സി.പി.എം വികസന പ്രവർത്തനം തടയുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ എം.പി. നാരായണൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്.ബി. ചന്ദ്രശേഖരവാര്യർ, പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്.വി. ജയദേവൻ, ഡെയ്സി ടോമി, റൈജി സിജോ, സി.പി. ദേവസി, എ.പി. അശോകൻ, ആന്‍റണി പാലമറ്റം, സുനിൽ അറക്കലാൻ, സി.എം. ജോയി, ജോഷി പറോക്കാരൻ, രാജു കാച്ചപ്പിള്ളി, ടി.കെ. പൗലോസ്, ഷിജു ദേവസി എന്നിവർ നേതൃത്വം നൽകി. EA ANKA 3 Prethishedam ജലസേചന പദ്ധതിയുടെ നവീകരണം തടസ്സപ്പെടുത്തിയ സി.പി.എം നടപടിക്കെതിരെ പൂവത്തുശ്ശേരിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story