Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 12:08 AM GMT Updated On
date_range 15 Feb 2022 12:08 AM GMTകാറിലെത്തി ആത്മഹത്യശ്രമം
text_fieldsbookmark_border
കോതമംഗലം: കോട്ടപ്പടിയിൽ ഭാര്യാസഹോദരന്റെ വീട്ടിലെത്തിയയാൾ കാറിനുള്ളിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബുവാണ് (65) ആത്മഹത്യക്ക് ശ്രമിച്ചത്. ബാബുവിൻെറ ഭാര്യ കുറേനാളായി പിണങ്ങിപ്പിരിഞ്ഞ് കോട്ടപ്പടിയിലുള്ള സഹോദരൻെറ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഇവിടെയെത്തിയ ബാബു കാറിനുള്ളിൽ തീകൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ഇയാൾ പുറത്തിറങ്ങി. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. സാരമായി പൊള്ളലേറ്റ ബാബുവിനെ കോട്ടപ്പടി പൊലീസെത്തി കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ബാബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. EM KMGM 2 car കത്തിക്കരിഞ്ഞ കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story