Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 12:15 AM GMT Updated On
date_range 9 Feb 2022 12:15 AM GMTഫാക്ട് ജീവനക്കാർ കാന്റീൻ ബഹിഷ്കരിച്ചു
text_fieldsbookmark_border
കളമശ്ശേരി: വേതന പരിഷ്കരണ കരാറിലെ അസാധാരണ കാലതാമസത്തിൽ പ്രതിഷേധിച്ച് ഫാക്ട് ജീവനക്കാർ കാന്റീൻ ഭക്ഷണം ബഹിഷ്കരിച്ചു. ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു ), ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ, ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ(ബി.എം.എസ്) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം. ഫാക്ടിന്റെ വിവിധ ഡിവിഷനുകളിലെ കാന്റീൻ ബഹിഷ്കരണ സമരത്തിൽ ഭൂരിപക്ഷം തൊഴിലാളികളും ഓഫിസർമാരും പങ്കെടുത്തതായി നേതാക്കൾ പറഞ്ഞു. ''വേതന കരാർ ഉടൻ നടപ്പാക്കുക'' എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത കറുത്ത ബാഡ്ജ് ധരിച്ചാണ് ജീവനക്കാർ ജോലിക്ക് ഹാജരായത്. ഫെബ്രുവരി 25ലെ സൂചന പണിമുടക്കിനുള്ള സമര നോട്ടീസ് ഫാക്ട് സി.എം.ഡിക്ക് ഇരു യൂനിയനുകളുടെയും ഭാരവാഹികൾ ചേർന്ന് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story