Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവില്ലേജ് ഓഫിസിൽ മിന്നൽ...

വില്ലേജ് ഓഫിസിൽ മിന്നൽ പരിശോധനയുമായി കലക്ടർ

text_fields
bookmark_border
വില്ലേജ് ഓഫിസിൽ മിന്നൽ പരിശോധനയുമായി കലക്ടർ
cancel
കാക്കനാട്: വില്ലേജ് ഓഫിസുകളിൽ മിന്നൽ പരിശോധനയുമായി കലക്ടർ ജാഫർ മാലിക്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കഴിഞ്ഞദിവസം തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസിലാണ് മുൻകൂട്ടി അറിയിക്കാതെ കലക്ടർ എത്തിയത്. റവന്യൂവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു പരിശോധന. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസിൽ മിന്നൽ പരിശോധന നടത്തിയത്. ഓഫിസിൽ എത്തിയ പൊതുജനങ്ങളുമായി സംസാരിച്ച കലക്ടർ ഇവരിൽനിന്ന് വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പരാതികളും ആരായുകയും ജീവനക്കാർക്കുവേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. വിവിധ സേവനങ്ങൾക്ക്​ കലക്ടറേറ്റിൽ എത്തിയവർക്ക് പരമാവധി വേഗത്തിൽതന്നെ ആവശ്യമായ സഹായസഹകരണങ്ങൾ നൽകണമെന്നും ഉദ്യോഗസ്ഥരോട്​ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ഓഫിസുകളിൽ സന്ദർശനം നടത്തിയേക്കുമെന്നാണ് വിവരം. ഫോട്ടോ: എറണാകുളം കലക്ടർ ജാഫർ മാലിക് തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story