Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴയോരത്ത്...

പുഴയോരത്ത് കുട്ടിയാനയുടെ സുഖനിദ്ര; അകമ്പടിയായി കാട്ടാനക്കൂട്ടം

text_fields
bookmark_border
പുഴയോരത്ത് കുട്ടിയാനയുടെ സുഖനിദ്ര; അകമ്പടിയായി കാട്ടാനക്കൂട്ടം
cancel
വാഹിദ് അടിമാലി അടിമാലി: ഓരിലെ വെള്ളം നുകര്‍ന്ന ശേഷം കരയില്‍ കുട്ടിയാനയുടെ സുഖനിദ്ര. അകമ്പടിയായി കാട്ടാനക്കൂട്ടവും. മാങ്കുളം ആനക്കുളം പുഴയോരത്താണ് കാട്ടാനക്കൂട്ടത്തിന്‍റെ ഈ കൗതുക ഒത്തുചേരൽ​​. വെള്ളിയാഴ്ച പുലര്‍ച്ചയാണ്​ പു​ഴക്കരികിൽ ഓരിലെ വെള്ളം നുകരാന്‍ ഇരുപതിലേറെ കാട്ടാനകള്‍ എത്തിയത്​​. വെള്ളം കുടിച്ച്​ കുളിയും നടത്തി കാട്ടാനക്കൂട്ടം തിരിച്ച് പോകാനൊരുങ്ങു​മ്പോൾ കൂട്ടത്തിലെ ആനക്കുട്ടി പുഴയോരത്ത് പുല്‍പടര്‍പ്പില്‍ കിടക്കുകയും ഉറങ്ങിപ്പോകുകയും ചെയ്തു. ഇതോടെ അമ്മയാന സമീപത്ത്​ നിലയുറപ്പിച്ചു. മടങ്ങാൻ തുടങ്ങിയ ആനക്കൂട്ടം ഇതോടെ ഇവർക്കരികിലേക്ക്​ എത്തുകയായിരുന്നു. ഒരുമണിക്കൂറിലേറെ കുട്ടിയാനയുടെ ഉറക്കം നീണ്ടു. ഈ സമയമത്രയും ഇവരുടെ അടുക്കല്‍നിന്ന് മാറാതെ മറ്റാനകളും നിലയുറപ്പിച്ചു. അതേസമയം, പുഴക്കിപ്പുറം ഈ അപൂര്‍വ കാഴ്ചകാണാന്‍ നാട്ടുകാരും സഞ്ചാരികളുമടക്കം നിരവധി പേർ തടിച്ചുകൂടി​. ആനക്കൂട്ടം വെള്ളം കുടിച്ച ശേഷം തിരികെ മടങ്ങാത്തതെന്തെന്ന്​​ ആദ്യം കാഴ്ചക്കാര്‍ക്ക് മനസ്സിലായില്ല. പരിസരം വീക്ഷിച്ചവരാണ് കുട്ടിയാനയും അമ്മയും പുല്‍പരപ്പില്‍ കിടന്നുറങ്ങുന്നത് കണ്ടത്. ഇതോടെ മാങ്കുളം റേഞ്ചിലെ വനപാലകരെത്തി ആളുകളെ നിയന്ത്രിക്കുകയായിരുന്നു. 8.30ഓടെ കുട്ടിയാന ഉറക്കമുണർന്നശേഷമാണ്​ കാട്ടാനക്കൂട്ടം വനത്തിലേക്ക് കയറിപ്പോയത്​. വേനല്‍ കടുത്തതോടെ ആനക്കുളത്തേക്കെത്തുന്ന കാട്ടാനകളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്. ആനക്കുളം പുഴയില്‍ ഒരു പ്രത്യേക സ്ഥലത്ത് (ഓര്) ഉപ്പുരസമുള്ള വെള്ളം കുടിക്കാനാണ് കാട്ടാനകള്‍ കൂട്ടത്തോടെ എത്തുന്നത്​. ആനക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫിസിനുനേരെ എതിര്‍ദിശയിലുള്ള ഈ കയത്തില്‍ കടുത്തവേനലിലും വെള്ളമുണ്ട്​. ജില്ലയിലെ അവികസിത ഗ്രാമമാണ് മാങ്കുളം പഞ്ചായത്തിലെ ആനക്കുളം. മറ്റു പ്രദേശങ്ങളില്‍നിന്ന്​ വ്യത്യസ്തമാണ് ഇവിടത്തെ കാലാവസ്ഥയും പ്രകൃതിയും. കാലവര്‍ഷത്തിലൊഴികെ ആനക്കുളത്തെത്തിയാല്‍ കാട്ടാനകൾ ​വെള്ളം കുടിക്കാനെത്തുന്നത്​ കാണാം. മറ്റിടങ്ങളില്‍ കാട്ടാനകള്‍ അക്രമകാരികളാണെങ്കില്‍ ആനക്കുളംകാർക്ക്​ കാട്ടാനകള്‍ ഉപദ്രവകാരികളല്ല. ചില ദിവസങ്ങളില്‍ 30 എണ്ണംവരെ കൂട്ടമായി വെള്ളം കുടിക്കാൻ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. idg adi 1 kattana ചിത്രം- ആനക്കുളം ഓരിനു സമീപം കിടന്നുറങ്ങുന്ന കുട്ടിയാനയും അമ്മയും ചുറ്റും നിൽക്കുന്ന കാട്ടാനകളും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story