Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വർണ വ്യാപാരം: ഇ-വേ...

സ്വർണ വ്യാപാരം: ഇ-വേ ബിൽ പ്രായോഗികമല്ലെന്ന്​ വ്യാപാരികൾ

text_fields
bookmark_border
കൊച്ചി: പല ഘട്ടങ്ങളിൽ പല ഫാക്ടറികളിലായി നിർമാണം നടക്കുന്നതിനാൽ സ്വർണ വ്യാപാര, വ്യവസായ മേഖലയിൽ ഇ-വേ ബിൽ പ്രായോഗികമാകില്ലെന്ന്​ വ്യാപാരികൾ. ഒരു ആഭരണം നിരവധി ഫാക്ടറികളിലൂടെയാണ്​ കടന്നുപോകുന്നത്​. ഇ-വേ ബിൽ നടപ്പാക്കുന്നതിന്​ ജി.എസ്​.ടി കൗൺസിലി​ൻെറ അനുമതി വേണമെന്നതിനാൽ കേരളത്തിന്​ മാത്രമായി നടപ്പാക്കാനും കഴിയില്ല. സ്വർണ മേഖലയെ സുതാര്യമാക്കാൻ ഇ-വേ ബിൽ സ​​​​മ്പ്രദായം കൊണ്ടുവരുമെന്ന്​ ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. ആഭരണത്തി​ൻെറ ഓരോ നിർമാണ ഘട്ടത്തിലും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ പ്രായോഗികമാകില്ല. നിലവിൽ ആഭരണങ്ങൾ ഒാരോയിടത്തേക്ക് ​െഡലിവറികൾക്കായി എല്ലാ രേഖകളും നൽകി വിശ്വാസമുള്ള പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തി അയക്കുകയാണ്​ ചെയ്യുന്നത്​. ഇ-വേ ബില്ലുകൾ നടപ്പാക്കു​േമ്പാൾ ഇവരുടെ പേരുകളോ ഇവർ കൊണ്ടു വരുന്ന പാർസലുകളെ സംബന്ധിച്ച വിവരമോ ചോർന്നാൽ മോഷണം, മറ്റ് ക്രിമിനൽ പ്രവർത്തനം തുടങ്ങി കൊലപാതകങ്ങൾ വരെ നടന്നേക്കാമെന്ന്​ ഓൾ ഇന്ത്യ ജം ആൻഡ്​ ജ്വല്ലറി ഡൊമസ്​റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്​ദുൽ നാസർ വിവരിച്ചു. കേരളത്തിൽ എത്തുന്ന കള്ളക്കടത്ത് സ്വർണം എങ്ങോട്ട് പോകുന്നുവെന്ന് കണ്ടെത്താൻ നികുതി വകുപ്പ്​ നടപടികൾ എടുക്കണമെന്നാണ്​ വ്യാപാരികളുടെ ആവശ്യം. അത്തരം സ്വർണം പോകുന്ന വഴികൾ ജി.എസ്​.ടി വകുപ്പ്​ അന്വേഷിക്കണം. ഇ-വേ ബിൽ നടപ്പാകുന്നതിലൂടെ വ്യവസായത്തിലെ മുഴുവൻ ഇടപാടു രീതികളും അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്​.ടി നടപ്പാകും മുമ്പ്​ വാല്യു ആഡഡ്​ ടാക്​സ്​ (വാറ്റ്) കാലത്ത് സ്വർണാഭരണ മേഖലയിലെ മുഴുവൻ നികുതിയും കേരളത്തിനു മാത്രമാണ്​ കിട്ടിയിരുന്നത്​. നിലവിൽ ജി.എസ്​.ടിയിൽ കേരളത്തിനും കേന്ദ്രത്തിനും പകുതി വീതമാണ് നികുതി. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വാങ്ങുന്ന സ്വർണത്തിന് അവിടെ നികുതി നൽകുകയും കേരളത്തിൽ നികുതി സെറ്റോഫ് ലഭിക്കുകയും ചെയ്യുന്നു. 2020-21 കാലത്ത്​ സംസ്ഥാനത്ത്​ സ്വർണാഭരണ മേഖലയിലെ വിറ്റുവരവ്​ 28,546.33 കോടി രൂപയാണ്​. ഇതിലൂടെ 856.38 കോടി രൂപയാണ്​ ജി.എസ്​.ടി വരുമാനം. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story