Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​സി.ഐ.എസ്.എഫ് ജവാന്മാർ...

​സി.ഐ.എസ്.എഫ് ജവാന്മാർ യാത്രാബത്തക്ക് അർഹ​െ​രന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്​റ്റി​ൻെറ സുരക്ഷാ ഡ്യൂട്ടിയിലുള്ള സി.ഐ.എസ്.എഫ് ജവാന്മാർക്ക് യാത്രാബത്തക്ക് അർഹതയുണ്ടെന്ന്​ ഹൈകോടതി. നിലവിലെ ടി.എ കുടിശ്ശിക രണ്ട്​ മാസത്തിനുള്ളിൽ നൽകണമെന്നും ജസ്​റ്റിസ് സുനിൽ തോമസ്​ ഉത്തരവിട്ടു. പോർട്ട് ട്രസ്​റ്റ്​​ സുരക്ഷാ ഡ്യൂട്ടിയിലുള്ള നൂറിലേറെ സി.ഐ.എസ്.എഫുകാർ നൽകിയ ഹരജിയിലാണ്​ ഉത്തരവ്. വെല്ലിങ്​ടൺ ഐലൻഡിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹരജിക്കാർ ഡ്യൂട്ടിക്കായി സി.ഐ.എസ്.എഫ് യൂനിറ്റിലെത്തിയാൽ ഒൗദ്യോഗിക വാഹനത്തിൽ പോർട്ട് ട്രസ്​റ്റിലേക്ക് കൊണ്ടുപോവുകയും തിരിച്ച് യൂനിറ്റിൽ എത്തിക്കുകയുമാണ്​ നിലവിൽ ചെയ്​തുവരുന്നത്​. ഒൗദ്യോഗിക യാത്രക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് യാത്രാബത്തക്ക് അർഹതയുണ്ടാവില്ലെന്ന ഏഴാം കേന്ദ്ര ശമ്പള കമീഷൻ റിപ്പോർട്ടിലെ വ്യവസ്ഥപ്രകാരം ഇവർക്ക്​ യാത്രാബത്ത അനുവദിച്ചിട്ടില്ല. എന്നാൽ, ക്വാർട്ടേഴ്സിൽനിന്ന് യൂനിറ്റിലെത്താൻ സ്വന്തം നിലക്ക്​ യാത്രാസൗകര്യം വേണ്ടി വരുന്നതിനാൽ യാത്രാബത്ത തടയരുതെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. യാത്രാസൗകര്യം അനുവദിച്ചിരിക്കുന്നതിനാൽ യാത്രാബത്തക്ക് അർഹതയില്ലെന്ന് വ്യക്തമാക്കി സി.ഐ.എസ്.എഫ്​ ചെന്നൈ സൗത്ത് സോൺ ഐ.ജി പുറപ്പെടുവിച്ച ഉത്തരവ്​ ചോദ്യം ചെയ്​താണ്​ ഹരജി നൽകിയത്​. താമസ സ്ഥലത്തുനിന്ന് സി.ഐ.എസ്.എഫ് യൂനിറ്റിൽ എത്തിയാൽ മാത്രമാണ് യാത്രാസൗകര്യം നൽകുന്നതെന്നും അതിനാൽ, യാത്രാ ബത്തക്ക്​ ഇവർ അർഹരാണെന്നും വിലയിരുത്തിയാണ്​ അനുവദിക്കാൻ കോടതി ഉത്തരവിട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story