Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള ഹൈകോടതി...

കേരള ഹൈകോടതി 'വി-കൺസോൾ' വെർച്വൽ കോർട്ടിൽ ആദ്യമായി വാദം കേട്ടു

text_fields
bookmark_border
ആലപ്പുഴ: കോൺഫറൻസിങ്​ ആപ്ലിക്കേഷനായ 'വി-കൺസോൾ' ഉപയോഗിച്ച് കേരള ഹൈകോടതിയിൽ ​െവർച്വൽ വാദം കേൾക്കൽ ആരംഭിച്ചു. ജസ്​റ്റിസ് മുഹമ്മദ് മുഷ്​താഖും ജസ്​റ്റിസ് ഡോ. കൗസർ എടപ്പഗത്തും ഉൾപ്പെടുന്ന ഡിവിഷൻ ​െബഞ്ചി​ൻെറ തിങ്കളാഴ്​ച നടന്ന ആദ്യ സെഷൻ വിജയകരമായിരുന്നു. ജസ്​റ്റിസ് മുഹമ്മദ് മുഷ്​താഖി​ൻെറ സിംഗിൾ ​െബഞ്ചും വി-കൺസോൾ ​െവർച്വൽ കോർട്ടിലാണ് നടന്നത്​. ചൊവ്വാഴ്​ച മൂന്ന്​ കോടതിയിൽ ഈ സംവിധാനം ഉപ​േയാഗിക്കും. വെക്കേഷൻ കഴിഞ്ഞ്​ കോടതി പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ കൂടുതൽ വ്യാപകമായി 'വി-കൺസോൾ ​െവർച്വൽ കോർട്ട്' ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് കേരള ഹൈകോടതി. കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റും സൂമും പോലുള്ള മറ്റ്​ ടൂളുകൾ ആണ് ​ൈഹകോടതി ഇതുവരെ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇവക്ക്​ കോടതി നടപടിക്രമങ്ങളിൽ ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നതിനാലാണ് ഇന്ത്യയുടെ തദ്ദേശീയ വിഡിയോ കോൺഫറൻസിങ്​ ആപ്ലിക്കേഷനായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത 'വി- കൺസോൾ' ഉപയോഗിക്കാൻ ​ൈഹകോടതി തീരുമാനിച്ചത്. ഹൈകോടതിയുടെ മാർഗ നിർ​േദശങ്ങൾ അനുസരിച്ച് കോടതി നടപടിക്രമങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കസ്​റ്റമൈസ് ചെയ്ത്​ 'വി -കൺസോൾ ​െവർച്വൽ കോർട്ട്' എന്ന പുതിയ ഉൽപന്നം തയാറാക്കുകയായിരുന്നുവെന്ന്​ ടെക്ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്​റ്റ്യൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. കേരള ഹൈകോടതിയിലെ ​പ്രവർത്തനം എങ്ങനെയെന്ന്​ അറിഞ്ഞ ശേഷം മധ്യപ്രദേശ്​, കർണാടക ഹൈകോടതികൾ അത്​ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്​. വി-കൺസോൾ ​െവർച്വൽ കോർട്ടിൽ ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും കോർട്ട് മാസ്​റ്റർമാർക്കും പ്രത്യേക ലോഗിൻ സംവിധാനമുണ്ട്​. ഓരോ കേസ് വിളിക്കുമ്പോഴും അതിൽ നേരിട്ട് പങ്കെടുക്കേണ്ട അഭിഭാഷകരെ കോർട്ട് മാസ്​റ്റർമാർ അവർക്ക് ലഭ്യമായ പ്രത്യേക ഇൻറർഫേസ് ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി കോടതിയിൽ പ്രവേശിപ്പിക്കുന്ന രീതിയിലാണ് 'വി-കൺസോൾ ​െവർച്വൽ കോർട്ട്​' രൂപകൽപന ചെയ്തിട്ടുള്ളത്. മറ്റ് അഭിഭാഷകർക്ക് കേസ് വാദം നടക്കുന്നത് വീക്ഷിക്കാനുള്ള അവസരവും ഉണ്ട്. അനുവദിക്കപ്പെട്ട കോടതിനടപടി പൊതുജനങ്ങൾക്കും ആവശ്യമെങ്കിൽ തത്സമയം വീക്ഷിക്കാനും കഴിയും. മുമ്പ്​ കേസ്​ വിളിക്കുന്നത്​ കൃത്യമായി അറിയാനാവാതെ ​ഓരോ കോടതിയിലേക്കും ഒാടി നടന്നിരുന്ന അഭിഭാഷകരെ സംബന്ധിച്ചിടത്തോളം പുതിയ സംവിധാനം ഏറെ സഹായകരമാണ്​. ഒരിടത്ത്​ ഇരുന്ന്​ ഏത്​ കോടതി കേസ്​ വിളിച്ചാലും അതിൽ പ്രവേശിക്കാനാകും. കേസ് നടന്നുകൊണ്ടിരിക്കെ ജഡ്ജിമാർക്ക് സീക്രട്ട് റൂമിൽ പ്രവേശിച്ച്​ പരസ്പരം ചർച്ച നടത്താനുള്ള അവസരവും വി-കൺസോൾ ​െവർച്വൽ കോർട്ടിലുണ്ട്. അഭിഭാഷകർക്ക് എന്തെങ്കിലും കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തണമെങ്കിൽ അവ ഉന്നയിക്കാനും പുതിയ ടൂളിൽ പ്രത്യേകം സൗകര്യമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story