കളമശ്ശേരി: നാടിൻെറ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് ആയിട്ടുകൂടി കാലങ്ങളായി പ്രവാസികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണന നേരിടുകയാണെന്നും പ്രവാസികളുടെ പ്രശ്നങ്ങളിൽ സംഘടിതമായ മുന്നേറ്റം ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ പറഞ്ഞു. പ്രവാസി വെൽഫെയർ ഫോറം കളമശ്ശേരി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ഹസനുൽബന്ന മുഖ്യപ്രഭാഷണം നടത്തി. ഫോറം കളമശ്ശേരി മണ്ഡലം പ്രസിഡൻറ് വി.എ. ഖലീൽ അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ഫസലുറഹ്മാൻ സ്വാഗതം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദക്കത്ത് മണ്ഡലം പ്രസിഡൻറ് നിസാർ കളമശ്ശേരി പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡൻറ് നസീർ അലിയാർ ജില്ല സമിതി അംഗം അഷ്റഫ് താപ്പിലാൻ തുടങ്ങിയവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:19 AM GMT Updated On
date_range 2021-02-16T05:49:21+05:30പ്രവാസികൾക്കായി സംഘടിത മുന്നേറ്റം ഉണ്ടാകണം -ജ്യോതിവാസ് പറവൂർ
text_fieldsNext Story