Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലിക്കറ്റിലെ അധ്യാപക...

കാലിക്കറ്റിലെ അധ്യാപക നിയമനം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന്​ യു.ഡി.എഫ്​ സെനറ്റേഴ്​സ്​ ഫോറം

text_fields
bookmark_border
കോഴിക്കോട്​: ​വിവാദമായ കാലിക്കറ്റ്​ സർവകലാശാല അധ്യാപക നിയമനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന്​ യു.ഡി.എഫ്​ സെനറ്റേഴ്​സ്​​ ഫോറം. സർവകലാശാലയിൽ 116 അസിസ്​റ്റൻറ്​ പ്രഫസർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം നടക്കുകയാണ്​. യു.ജി.സി ചട്ടങ്ങളൊന്നും പാലിക്കാതെയാണ്​ നിയമനങ്ങൾ നടത്തുന്നതെന്നും ​യു.ഡി.എഫ്​ സെനറ്റേഴ്​സ്​ ഫോറം വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 43 പേരെ നിയമിച്ചു കഴിഞ്ഞു. നിയമന ലിസ്​റ്റ്​ സിൻഡിക്കേറ്റ്​ അംഗീകരിച്ച്​ പട്ടികയിറങ്ങുന്നതിന്​ മുമ്പുതന്നെ നിയമനം തുടങ്ങിയെന്നും സെനറ്റേഴ്​സ്​ ഫോറം ആരോപിക്കുന്നു. അധ്യാപക നിയമനത്തിൽ ബാക്ക്​ ലോഗ്​ റദ്ദാക്കിയതു​ മൂലം പിന്നാക്ക സംവരണ വിഭാഗങ്ങളുടെ അവസരമാണ്​ നഷ്​ടമായത്​. 50 ഓളം തസ്​തികകളാണ്​ ഇങ്ങനെ നികത്തേണ്ടതില്ലെന്ന്​ തീരുമാനിച്ചത്​. എല്ലാ സർവകലാശാലകളും അധ്യാപക നിയമന വിജ്​ഞാപനം സംവരണ തസ്​തികകൾ വ്യക്​തമാക്കിക്കൊണ്ടാണ്​ പുറത്തിറക്കുക. എന്നാൽ, ഇത്തവണ സംവരണ തസ്​തിക ഏതെന്ന്​ വ്യക്​തമാക്കാതെയാണ്​ വിജ്​ഞാപനം ഇറക്കിയത്​. 19 വകുപ്പുകളിലായി 43 അധ്യാപകരെ നിയമി​െച്ചങ്കിലും ഏതെല്ലാം തസ്​തികകളാണ്​ സംവരണം എന്ന്​ വ്യക്​തമാക്കുന്ന സംവരണ ക്രമ പട്ടിക(റോസ്​റ്റർ) സിൻഡിക്കേറ്റ്​ അംഗങ്ങൾക്കുപോലും നൽകിയില്ല. എന്നാൽ, ​സിൻഡിക്കേറ്റ്​ യോഗത്തി​‍ൻെറ മിനുട്​സിൽ പട്ടിക അംഗീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​. സംവരണ തസ്​തികകളും ഓപൺ തസ്​തികകളും പരസ്​പരം മാറ്റി വേണ്ടപ്പെട്ടവർക്ക്​ നിയമനം നൽകുന്നതിനാണ്​ സംവരണ ക്രമ പട്ടിക വി.സി മറച്ചുവെച്ചിരിക്കുന്നതെന്ന്​ സിൻഡിക്കേറ്റ്​ അംഗം ഡോ. റഷീദ്​ അഹമ്മദ്​ ആരോപിച്ചു. നാലു ശതമാനം സംവരണ പ്രകാരം ഭിന്നശേഷിക്കാരുടെ തസ്​തികകൾ നിർണയിച്ച ശേഷമാണ്​ വിജ്​ഞാപനം നടത്തേണ്ടതെന്നാണ്​​ നിർദേശം. ഇതിനു വിരുദ്ധമായാണ്​ കാലിക്കറ്റ്​ സർവകലാശാലയിൽ വിജ്​ഞാപനം വന്നത്​. അധ്യാപക തസ്​തികകളി​െല സ്​പെഷലൈസേഷൻ എടുത്തുകളഞ്ഞു. പത്തു വർഷം പൂർത്തിയായ താൽക്കാലിക ജീവനക്കാരെ സ്​ഥിരപ്പെടുത്താനെടുത്ത തീരുമാനം ഹൈകോടതി സ്​റ്റേ ചെയ്​തിരിക്കുകയാണ്​. ലാസ്​റ്റ്​ ഗ്രേഡ്​ ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്യാനും സർവകലാശാല തയാറാകുന്നില്ലെന്നും സെനറ്റേഴ്​സ്​ ഫോറം ആരോപിച്ചു. സിൻഡിക്കേറ്റ്​ അംഗം ​ഡോ. പി. റഷീദ്​ അഹമ്മദ്​, സെ​നറ്റ്​ അംഗങ്ങളായ ഡോ. പി. മുഹമ്മദ്​ അലി, ഡോ. അലി നൗഫൽ, കെ.എ. പ്രവീൺ കുമാർ, അഡ്വ. എം. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story