മുണ്ടക്കയം (കോട്ടയം): കുടുംബവഴക്ക് ഒത്തുതീർക്കാൻ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുണ്ടക്കയം സി.ഐയും ഇടനിലക്കാരനും പിടിയിൽ. സി.ഐ വി. ഷിബുകുമാറും ഇടനിലക്കാരനായി പ്രവർത്തിച്ച മുണ്ടക്കയം ചെളിക്കുഴി സ്വദേശി സുധീപുമാണ് വിജിലൻസിൻെറ പിടിയിലായത്. സി.ഐയുടെ ക്വാർട്ടേഴ്സിൽെവച്ച് തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അറസ്റ്റ് ചെയ്തത്. ഇളങ്കാട് വയലിൽ ജസ്റ്റിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബ വഴക്കിനെത്തുടർന്ന് പിതാവ് വർക്കി നൽകിയ മൊഴിയെ ത്തുടർന്ന് എടുത്ത കേസ് ഒത്തുതീർക്കാൻ ജസ്റ്റിനോട് സി.ഐ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 50,000 രൂപ നൽകിയപ്പോഴായിരുന്നു അറസ്റ്റ്. ഡിസംബറിൽ ഉണ്ടായ സംഭവത്തിൽ 60 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ജസ്റ്റിൻ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യമെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം നൽകിയത്. ഇതേതുടർന്ന് ദിവസവും സ്റ്റേഷനിൽ വിളിപ്പിച്ച് സി.ഐ ബുദ്ധിമുട്ടിക്കുകയായിരുെന്നന്ന് ജസ്റ്റിൻ പറഞ്ഞു. ഇതിനിടെ, ജനുവരിയിൽ ജസ്റ്റിൻെറ മാതാവിനെ പിതാവ് മുറിയിൽ പൂട്ടിയിട്ട സംഭവവുമുണ്ടായി. സി.ഐക്കെതിരെ നിരവധി പരാതി ലഭിച്ചിരുെന്നന്നും ഇയാൾ നിരീക്ഷണത്തിലായിരുെന്നന്നും വിജിലൻസ് എസ്.പി വിനോദ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. 2014ൽ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ കഴക്കൂട്ടത്തുെവച്ച് അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസിൽ സസ്പെൻഷനിലായിരുന്ന സി.ഐയെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റുകയായിരുന്നൂ. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു. KTG VIGILANCE AREST1 KTG VIGILANCE AREST2 ചിത്രം -
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:19 AM GMT Updated On
date_range 2021-02-16T05:49:03+05:30കുടുംബ വഴക്ക് ഒത്തുതീർക്കാൻ കൈക്കൂലി; മുണ്ടക്കയം സി.ഐ വിജിലൻസ് പിടിയിൽ
text_fieldsNext Story