കൊച്ചി: ജനങ്ങളെ ചേർത്തുെവച്ചുകൊണ്ടുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിരമായ ഗതാഗതം എന്ന കാഴ്ചപ്പാടിൻെറ സാക്ഷാത്കാരമായി വാട്ടർ മെട്രോ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിൻെറയും ടെർമിനലുകളുടെയും ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പേട്ടയിൽ നിർമാണം പൂർത്തിയാക്കിയ പനംകുറ്റി പാലം, കനാൽ നവീകരണ പദ്ധതി, പുനരധിവാസകേന്ദ്രം നിർമാണം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ദ്വീപുകൾ നഗരവുമായി ബന്ധിപ്പിക്കുന്ന ജലമെട്രോ പദ്ധതിയിലൂടെ ദ്വീപ് നിവാസികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുമെന്നും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികൾ നടപ്പാക്കുമ്പോൾ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി നിർമിക്കുന്ന ഭവന സമുച്ചയത്തിൻെറ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് കേവലം താമസ സൗകര്യം മാത്രമല്ല, സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:18 AM GMT Updated On
date_range 2021-02-16T05:48:56+05:30ലക്ഷ്യം ജനങ്ങളെ ചേർത്തുപിടിക്കുന്ന വികസനം -മുഖ്യമന്ത്രി
text_fieldsNext Story