പറവൂർ: സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് അഭിമാനാർഹമായ നേട്ടം കൈവരിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കോർപറേഷനെ ലാഭത്തിൽ എത്തിച്ച ചെയർമാനെയും മാനേജിങ് ഡയറക്ടറെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. പറവൂർ വാണിയക്കാട് വെയർഹൗസിൽ പുതിയ ഗോഡൗണിൻെറ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി 4200 ചതുരശ്ര അടി വിസ്തീർണത്തിൽ വാണിയക്കാട് നിർമിച്ച ഗോഡൗണിന് 700 മെട്രിക് ടൺ സംഭരണശേഷിയുണ്ട്. വി.ഡി. സതീശൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ വാഴൂർ സോമൻ, മാനേജിങ് ഡയറക്ടർ അഷ്റഫ് അലി, നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, വാർഡ് കൗൺസിലർ കെ.എൽ. സ്വപ്ന, ടി.ആർ. ബോസ്, അനു വട്ടത്തറ, പി.എൻ. സന്തോഷ്, കെ.ടി. ജോണി, ബാബു വർഗീസ് എന്നിവർ സംസാരിച്ചു. 1 EA PVR inaguaration പറവൂർ വാണിയക്കാട് വെയർ ഹൗസിൽ പുതിയ ഗോഡൗണിൻെറ ഉദ്ഘാടനച്ചടങ്ങിൽ വി.ഡി. സതീശൻ എം.എൽ.എ നിലവിളക്ക് കൊളുത്തുന്നു (must)
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:17 AM GMT Updated On
date_range 2021-02-16T05:47:00+05:30വെയർഹൗസിങ് കോർപറേഷൻ അഭിമാനാർഹമായ നേട്ടം കൈവരിച്ചു -മന്ത്രി സുനിൽകുമാർ
text_fieldsNext Story